ബെംഗളൂരു: നഗരത്തിലെ മലിനജല ശുദ്ധീകരണ പ്ലാന്റുകളിലെ (എസ്ടിപി) ജലം നാനോടെക്നോളജി ഉപയോഗിച്ച് ശുദ്ധീകരിക്കാൻ ബെംഗളൂരു ജല അതോറിറ്റി (ബിഡബ്ല്യുഎസ്എസ്ബി). വീട് വൃത്തിയാക്കുന്നത് ഉൾപ്പെടെ കൂടുതൽ ആവശ്യങ്ങൾക്കു എസ്ടിപിയിലെ ജലം ഉപയോഗിക്കാൻ ലക്ഷ്യമിട്ടാണിത്.
കുഴൽക്കിണർ, കാവേരി ജലം എന്നിവയുടെ ഉപയോഗം കുറയ്ക്കാനും ഇതു സഹായിക്കും. പരീക്ഷണാടിസ്ഥാനത്തിൽ ലാൽബാഗ് എസ്ടിപിയിലെ ജലം ഇത്തരത്തിൽ ശുദ്ധീകരിച്ചിരുന്നു. ഇതു വിജയം കണ്ടതോടെയാണ് പദ്ധതി വ്യാപിപ്പിക്കുന്നത്.
കഴിഞ്ഞ വേനൽക്കാലങ്ങളിൽ നഗരത്തിൽ കടുത്ത ജലക്ഷാമം അനുഭവപ്പെട്ടിരുന്നു. ഭൂഗർഭ ജലനിരപ്പ് ഗണ്യമായി ഇടിഞ്ഞതോടെയാണിത്. ഇതോടെ കുഴൽക്കിണറുകളുടെ അമിത ഉപയോഗം കുറയ്ക്കാനും നടപടികൾ ആരംഭിച്ചു. ഒപ്പം നിർമാണ മേഖലയിൽ നിന്നുൾപ്പെടെ എസ്ടിപിയിലെ ജലത്തിന് ആവശ്യക്കാരും വർധിച്ചിട്ടുണ്ട്.
SUMMARY: BWSSB plans to use nanotech to purify water from STPs in Bengaluru.
ബെംഗളുരു: ചാമരാജനഗറിലെ ബന്ദിപ്പൂർ ടൈഗർ റിസർവിൽ കടുവയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. മുരളഹള്ളിയി ഫോറസ്റ്റ‌് ക്യാംപിൽ ജോലി ചെയ്യുന്ന…
തായ്പേയ്: തായ്‌വാനിൽ വന്‍ഭൂചലനമെമന്ന് റിപ്പോര്‍ട്ടുകള്‍ റിക്ടര്‍ സ്‌കെയിലിര്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. തലസ്ഥാനമായ തായ്‌പേയിലെ കെട്ടിടങ്ങളെ ഭൂചലനം സാരമായി…
ആലുവ: മെട്രോ സ്റ്റേഷനിൽ വച്ച് ഭാര്യയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. ചങ്ങമ്പുഴ നഗർ സ്വദേശി മഹേഷാണ് ഭാര്യ നീതുവിനെ കുത്തിപ്പരുക്കേൽപ്പിച്ചത്. കൊച്ചി…
ബെംഗളൂരു: യെലഹങ്കയില്‍ കുടിഒഴിപ്പിക്കല്‍ നടന്ന കോഗിലു കോളനിയിലെ ചേരി പ്രദേശങ്ങൾ രാജ്യസഭാംഗം എ.എ റഹീം സന്ദർശിച്ചു. കുടിയൊഴികെട്ടവരുടെ പരാതികൾ കേട്ട…
ബെംഗളൂരു: ബെംഗളൂരുവിലെ ഫഖീർ കോളനിയിൽ നിന്നും വസീം ലേഔട്ടിൽ നിന്നും ഏകദേശം മുന്നുറോളം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി കർണാടക…
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തില്‍( എസ്‌ഐആര്‍) കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ ഹെല്‍പ് ഡെസ്‌കുകള്‍…