തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ശ്രീവരാഹം വാർഡുൾപ്പെടെ കേരളത്തിലെ 28 തദ്ദേശവാർഡുകളിൽ നാളെ ഉപതിരഞ്ഞെടുപ്പ് നടക്കും. രാവിലെ 7 മുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ചൊവ്വാഴ്ച രാവിലെ 10ന് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെങ്കിലും കാസര്‍കോട് ജില്ലയിലെ മടിക്കൈ ഗ്രാമപ്പഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂർ, ചീമേനി ഗ്രാമപ്പഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഒരു കോർപ്പറേഷൻ വാർഡ്, രണ്ട് ബ്ളോക്ക് പഞ്ചായത്ത് ഡിവിഷനുകൾ, മൂന്ന് മുനിസിപ്പാലിറ്റി ഡിവിഷനുകൾ, 22 ഗ്രാമപ്പഞ്ചായത്ത് വാർഡുകൾ എന്നിവയിലേക്കാണ് വോട്ടെടുപ്പ്. 28 വാർഡുകളിലായി 87 പേരാണ് ജനവിധി തേടുന്നത്. 52 പേർ സ്ത്രീകളാണ്. വോട്ടെടുപ്പിന് 77 പോളിങ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു.
<br>
TAGS : BY ELECTION
SUMMARY : By-elections tomorrow in 28 local body wards in Kerala
ഡല്‍ഹി: യൂനിസെഫ് ഇന്ത്യയുടെ സെലബ്രിറ്റി ബ്രാൻഡ് അംബാസഡറായി നടി കീർത്തി സുരേഷ് നിയമിതയായി. കുഞ്ഞുങ്ങളുടെ ഉന്നമനത്തിനായുള്ള യു.എൻ ഏജൻസിയായ യൂണിസെഫിന്റെ…
തിരുവനന്തപുരം: പാലോട് പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറിയില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. താളിക്കുന്ന സ്വദേശി ഷീബ (45)…
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില വീണ്ടും കുറഞ്ഞു. പവന് ഇന്ന് 80 രൂപ കുറഞ്ഞു. ഇതോടെ 91,640 രൂപയാണ് ഒരു…
ഡല്‍ഹി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയായ ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നതിനെതിരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത് കെകെരമ…
മക്ക: മക്കയില്‍ നിന്നും മദീനയിലേക്ക് 43 ഉംറ തീർഥാടകരുമായി പുറപ്പെട്ട ബസ് വഴിയില്‍ ഡീസല്‍ ടാങ്ക് ലോറിയുമായി കൂട്ടിയിടിച്ച് കത്തി…
ജയ്പൂർ: രാജസ്ഥാനിൽ ബിഎൽഒ ആയി ജോലി ചെയ്യുന്ന അധ്യാപകൻ ആത്മഹത്യ ചെയ്തു. ജയ്‌പൂരിലെ ഗവൺമെന്റ് പ്രൈമറി സ്കൂൾ അധ്യാപകനായ മുകേഷ്…