Categories: KARNATAKATOP NEWS

ദലൈ ലാമയെ വരവേറ്റ് ബൈലക്കുപ്പ

ബെംഗളൂരു : ഒരുമാസത്തെ വിശ്രമത്തിനായി മൈസൂരു ബൈലക്കുപ്പയിലെത്തിയ ടിബറ്റൻ ആത്മീയനേതാവ് ദലൈ ലാമയ്ക്ക് ഉജ്ജ്വല വരവേൽപ്പു നൽകി ടിബറ്റൻ സമൂഹം. ഹിമാചൽപ്രദേശിലെ ധർമശാലയിൽനിന്ന്‌ വെള്ളിയാഴ്ച പുറപ്പെട്ട ദലൈ ലാമ ശനിയാഴ്ച ബെംഗളൂരുവിലെത്തി സ്വകാര്യഹോട്ടലിൽ തങ്ങിയശേഷം ഞായറാഴ്ച രാവിലെയാണ് ബൈലക്കുപ്പയിലേക്ക് തിരിച്ചത്.

ബൈലക്കുപ്പ ടിബറ്റൻ കേന്ദ്രത്തിലെ താഷിലുമ്പൊ മൊണാസ്ട്രിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം ഒരുക്കിയത്. റോഡുകളിൽ തോരണങ്ങള്‍ ചാർത്തിയിരുന്നു. വാദ്യമേളവും കലാവതരണവും ഉണ്ടായി. മൊണാസ്ട്രിയിലെ മുഖ്യഹാളിൽ ആചാരപൂർവം വരവേൽപ്പുനടന്നു. ചടങ്ങിൽ ദലൈ ലാമ വെണ്ണകൊണ്ടുള്ള ദീപംതെളിയിച്ചു.

ഹിമാചൽപ്രദേശിലെ ധർമശാലയാണ് 89 കാരനായ ദലൈ ലാമയുടെ ഇപ്പോഴത്തെ ആസ്ഥാനം. അവിടെ ഇപ്പോൾ ശൈത്യകാലാവസ്ഥയാണ്. അതുകൊണ്ടാണ് ബൈലക്കുപ്പ വിശ്രമത്തിനായി തിരഞ്ഞെടുത്തതെന്നാണ് സൂചന.അതേസമയം ദലൈ ലാമയ്ക്ക് ബൈലക്കുപ്പയിൽ പൊതുപരിപാടികളൊന്നും നിശ്ചയിച്ചിട്ടില്ല. ടിബറ്റൻ സമൂഹത്തിനായി ചില പ്രഭാഷണപരിപാടികൾ ഉണ്ടായേക്കും. 2017-ലാണ് ദലൈ ലാമ അവസാനം കർണാടകയിലെത്തിയത്.

ധർമശാല കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടിബറ്റൻ അഭയാർഥി ക്യാമ്പാണ് കുശാൽ നഗറിന് സമീപമുള്ള ബെലക്കുപ്പയിലേത്. ഏകദേശം 15,000 ഓളം അഭയാർഥികളാണ് ഇവിടെയുള്ളത്.
<BR>
TAGS : DALAI LAMA | MYSURU
SUMMARY : Bylakuppa, who is attracted to the Dalai Lama

 

Savre Digital

Recent Posts

കോഴിക്കോട് കോർപ്പറേഷനിൽ സംവിധായകൻ വി എം വിനു കോൺഗ്രസ് സ്ഥാനാർത്ഥി

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. സംവിധായകന്‍ വി എം വിനു കല്ലായി ഡിവിഷനില്‍ നിന്ന് മത്സരിക്കും.…

9 minutes ago

ഡൽഹി സ്ഫോടനം; 10 പേര്‍ എൻഐഎ കസ്റ്റഡിയില്‍

ഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് 10 പേരെ എൻഎഐ കസ്റ്റഡിയിലെടുത്തു. ജമ്മു കശ്മീരിലെ അനന്തനാഗ്, പുല്‍വാമ, കുല്‍ഗാം…

55 minutes ago

തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള എല്‍‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള എല്‍‍ഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിപിഎം 16 സീറ്റുകളിലാണ് മത്സരിക്കുന്നത്. സിപിഐയും ആർജെഡിയും നാല് സീറ്റുകളിലും…

2 hours ago

വഴി തര്‍ക്കം; തിരുവനന്തപുരത്ത് 62കാരിക്ക് ക്രൂരമര്‍ദനം

തിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂരില്‍ 62 വയസ്സുകാരിയെ ക്രൂരമായി മർദിച്ചു. ഉള്ളൂർ സ്വദേശി ഉഷയ്ക്കാണ് പരുക്കേറ്റത്. വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന ഉഷയെ…

2 hours ago

കുന്നംകുളം കസ്റ്റഡി മര്‍ദ്ദന ഇര വി എസ് സുജിത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദ്ദനത്തിന്‍റെ ഇര വി എസ് സുജിത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവായ സുജിത്ത്…

3 hours ago

ശബരിമല സ്വര്‍‌ണക്കൊള്ള; പ്രതികളുടെ റിമാൻ‌ഡ് കാലാവധി ഈമാസം 27 വരെ നീട്ടി

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രതികളുടെ റിമാൻഡ് കാലാവധി ഈമാസം 27 വരെ നീട്ടി. മുരാരി ബാബു, ഉണ്ണികൃഷ്ണൻ പോറ്റി…

3 hours ago