പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ഇന്ത്യൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് തുടങ്ങി നിരവധി നേതാക്കൾ സത്യപ്രതിജ്ഞയ്ക്ക് ശേഷം രാധാകൃഷ്ണനെ കൈയടികളോടെ അഭിവാദ്യംചെയ്തു. മുൻ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻഖറും സത്യപ്രതിജ്ഞാ ചടങ്ങിൽ സന്നിഹിതനായിരുന്നു.
സത്യപ്രതിജ്ഞയ്ക്ക് ശേഷം രാധാകൃഷ്ണൻ പ്രേരണ സ്ഥലിൽ പുഷ്പാർച്ചന നടത്തുകയും മരംനടുകയും ചെയ്യും. ഈ വർഷം അവസാനം നടക്കുന്ന ശൈത്യകാല സമ്മേളനത്തിൽ പാർലമെൻ്റിലെ അദ്ദേഹത്തിന്‍റെ ഔദ്യോഗിക ചുമതലകൾ ആരംഭിക്കും.
തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവും, രാഷ്ട്രീയ സ്വയംസേവക് സംഘുമായി (ആർഎസ്എസ്) അടുത്ത ബന്ധവുമുള്ള എൻഡിഎ സ്ഥാനാർത്ഥിയായ രാധാകൃഷ്ണൻ, ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. പോള്‍ ചെയ്ത 767 വേട്ടില്‍ 452 വോട്ടുകളാണ് സി പി രാധാകൃഷ്ണന് ലഭിച്ചത്.