കാസറഗോഡ്: സി എ മുഹമ്മദ് ഹാജി(56)യെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. അടുക്കത്ത് ബയല്‍ ബിലാല്‍ മസ്ജിദിനു സമീപത്തെ മുഹമ്മദ് ഹാജിയെ 2008 ഏപ്രില്‍ 18നാണ് സംഘം കൊലപ്പെടുത്തിയത്.
കാസറഗോഡ് ഗുഡ്ഡെ ടെംപില്‍ റോഡ് സന്തോഷ് നായ്ക്(37), താളിപ്പടുപ്പ് കെ ശിവപ്രസാദ് (41), അയ്യപ്പ നഗര്‍ കെ അജിത കുമാര്‍(36), അടുക്കത്ത്ബയല്‍ ഉസ്മാന്‍ ക്വാര്‍ട്ടേഴ്‌സിലെ കെ ജി കിഷോര്‍ കുമാര്‍(40) എന്നിവര്‍ക്കാണ് കോടതി ജീവപര്യന്തം തടവ് വിധിച്ചത്. പ്രതികള്‍ ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
സംഭവ ദിവസം ഉച്ചയ്ക്ക് 12ന് അടുക്കത്ത് ബയല്‍ ബിലാല്‍ മസ്ജിദ് സമീപം പ്രതികള്‍ പിടിച്ചുനിര്‍ത്തി കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന്‍ കേസ്. ബിലാല്‍ മസ്ജിദ് കമ്മിറ്റി പ്രസിഡന്റായിരുന്നു മുഹമ്മദ് ഹാജി. കാസറഗോഡ് അഡീഷനല്‍ എസ് പി പി ബാലകൃഷ്ണന്‍ നായരായിരുന്നു കേസ് അന്വേഷിച്ചത്. പ്രതികളെ രണ്ടാഴ്ചയ്ക്കകം കര്‍ണാടകയിലെ കങ്കനാടിയില്‍ നിന്ന് അറസ്റ്റ് ചെയ്തു.
2018ല്‍ കേസിന്റെ വിചാരണ കഴിഞ്ഞിരുന്നു. 11 കൊലപാതക കേസുകളില്‍ രണ്ടെണ്ണം വിചാരണ നടപടികളിലാണ്. മറ്റ് ഒമ്പതു കേസുകളില്‍ എട്ടിലും പ്രതികളെ കോടതി വിട്ടയച്ചിരുന്നു. സന്ദീപ്, മുഹമ്മദ് സിനാന്‍, അഡ്വ.സുഹാസ്, മുഹമ്മദ് ഹാജി, റിഷാദ്, റഫീഖ്, ഉപേന്ദ്രന്‍, അസ്ഹര്‍, സാബിത്, സൈനുല്‍ ആബിദ്, മുഹമ്മദ് റിയാസ് മൗലവി എന്നിവരാണ് 2008 മുതല്‍ കൊല്ലപ്പെട്ടത്.
TAGS : CA MUHAMMAD HAJI | MURDER CASE | ACCUSED | PUNISHMENT
SUMMARY : CA Muhammad Haji murder: Life imprisonment for all 4 accused
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…