വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ കാബിൻക്രൂ അം​ഗമായ യുവതിയെ കാറിൽവെച്ച് പീഡിപ്പിച്ചു; കാബ് ഡ്രൈവർ പിടിയിൽ

ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ജോലിക്കായി പോകുകയായിരുന്ന സ്വകാര്യ എയര്‍ലൈന്‍ ക്യാബിന്‍ ക്രൂ അംഗത്തെ കാറില്‍ വച്ച് ബലാല്‍സംഗം ചെയ്ത കേസില്‍ കാബ് ഡ്രൈവര്‍ അറസ്റ്റില്‍. രംഗാറെഡ്ഡി ജില്ല സ്വദേശിയായ എറപോഗു പ്രശാന്ത് കുമാര്‍ (23) ആണ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.40ഓടെയായിരുന്നു സംഭവം.

ഷംഷാബാദില്‍ നിന്ന് എയര്‍ലൈന്‍ കമ്പനി ഏര്‍പ്പെടുത്തിയ ക്യാബില്‍ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഡ്രൈവര്‍ വാഹനം നിശ്ചിത പാതയില്‍ നിന്ന് മാറ്റി വിമാനത്താവളത്തിന് സമീപമുള്ള നിര്‍മാണത്തിലിരിക്കുന്ന വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയത്. മൂത്രമൊഴിക്കാനെന്ന വ്യാജേന വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ ഇയാള്‍ ഏതാനും മിനിറ്റുകള്‍ക്കുശേഷം തിരിച്ചെത്തി, പിന്‍വാതിലിലൂടെ കാറിനുള്ളില്‍ കയറി യുവതിയെ ബലാല്‍സംഗം ചെയ്തതായി അന്വേഷണത്തില്‍ വ്യക്തമായതായി. ഷംഷാബാദ് എസിപി വി ശ്രീകാന്ത് ഗൗഡ് അറിയിച്ചു.

പ്രതിരോധിക്കാന്‍ ശ്രമിച്ച യുവതി പ്രതിയെ തള്ളിമാറ്റി വാഹനത്തില്‍ നിന്ന് പുറത്തേക്ക് രക്ഷപ്പെടുകയും സമീപത്തുണ്ടായിരുന്ന തൊഴിലാളിയോട് സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. ഇതോടെ പ്രതി കാറുമായി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. തുടർന്ന് വിമാനത്താവളത്തിലെ പോലീസ് ഔട്ട്പോസ്റ്റിലെത്തി യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പിറ്റേദിവസം തന്നെ പോലീസ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ, വാടകയ്ക്ക് സർവീസ് നടത്തുന്ന ടാക്സികളിലെ സുരക്ഷ ശക്തമാക്കണമെന്നും പരിശോധനകൾ കർശനമാക്കണമെന്നും വിമാനക്കമ്പനിക്ക് പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
SUMMARY: Cab driver arrested for raping a female cabin crew member in a car while on the way to the airport

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിലെ മാലിന്യപ്രശ്ന പരിഹാരത്തിന് മെഗാ പദ്ധതി; 22,000 ടൺ മാലിന്യം നിക്ഷേപിക്കാൻ അഞ്ച് കേന്ദ്രങ്ങൾ കണ്ടെത്തി ജിബിഎ

ബെംഗളൂരു: നഗരത്തിലെ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി വൻ ശുചീകരണ പദ്ധതിയുമായി...

‘യുവാക്കളാണ് രാഷ്ട്രത്തിന്റെ യഥാര്‍ത്ഥ നിധി’ ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി മമ്മൂട്ടിയും

കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി നേതൃത്വം നൽകുന്ന...

വ്യാപാരാവശ്യത്തിന് എത്തിയ കാസറഗോഡ് സ്വദേശി കര്‍ണാടകയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നു അന്തരിച്ചു 

ബെംഗളൂരു: വ്യാപാര സംബന്ധമായ ആവശ്യത്തിന് കര്‍ണാടകയിലെ കലബുര്‍ഗിയില്‍ എത്തിയ കാസറഗോഡ് സ്വദേശി...

നിതിന്‍ രാജിന്റെ മരണം: ഡോ.എം. കെ റാം വീണ്ടും അറസ്റ്റില്‍

തലശ്ശേരി: നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഡോക്ടർ എം.കെ. റാമിനെ...

നീറ്റ് പരീക്ഷാ ചോർച്ചയിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം; ഗാന്ധി സ്മൃതിയിലേക്ക് എംപിമാരുടെ പ്രതിഷേധ മാർച്ച്, സംഘര്‍ഷം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രതിപക്ഷത്തിന്‍റെ മിന്നൽ പ്രതിഷേധം. രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ യോഗം...

രക്ഷാപ്രവര്‍ത്തനം കേസ് അട്ടിമറി ആരോപണം; എ ഡി ജി പി. എം ആര്‍ അജിത്കുമാറിന് സസ്പെൻഷൻ

തിരുവനന്തപുരം: ആലപ്പുഴയിലുണ്ടായ വിവാദ രക്ഷാപ്രവർത്തന കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കണ്ടെത്തലിനെത്തുടർന്ന് എം.ആർ...

ജൂലൈ മാസത്തെ ക്ഷേമപെൻഷൻ നാളെ മുതല്‍; 1095 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍ വിതരണം...

ആലിക്കുട്ടി മുസ്‌ലിയാർ നേതൃപാടവമുള്ള മഹാപണ്ഡിതൻ- ബെംഗളൂരു എസ്.വൈ. എസ്

ബെംഗളൂരു: പാണ്ഡിത്യവും നേതൃപാടവവും ഒത്തിണങ്ങിയ മഹാ പണ്ഡിതനായിരുന്നു സമസ്‌ത കേരള ജംഇയ്യത്തുൽ...

Related Articles

Popular Categories