തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കി മന്ത്രിസഭ. ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. വരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. അക്രമകാരികളായ മൃഗങ്ങളെ വെടിവെച്ച് കൊല്ലാമെന്നാണ് ബില്ലില്‍ പറയുന്നത്.
അതേസമയം വനം വകുപ്പുമായി ബന്ധപ്പെട്ട മറ്റൊരു ബില്ലിനും മന്ത്രിസഭ അംഗീകാരം നല്‍കി. സ്വകാര്യഭൂമിയിലെ ചന്ദനം വനം വകുപ്പ് വഴി മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട ബില്ലിനാണ് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ പ്രത്യേക സാഹചര്യത്തില്‍ വെടിവച്ചുകൊല്ലാൻ വരെ അനുമതി നല്‍കുന്ന തരത്തിലാണ് ബില്‍ തയാറാക്കിയിരിക്കുന്നത്.
ചീഫ് വൈല്‍ഡ് ലൈഫ് വാർഡന് അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ ഉത്തരവിടാൻ കഴിയും. കഴിഞ്ഞ ഫെബ്രുവരി വരെയുള്ള കണക്കുകള്‍ അനുസരിച്ച്, കാട്ടാനയാക്രണത്തില്‍ മാത്രം കഴിഞ്ഞ എട്ട് വർഷത്തിനുള്ളില്‍ 180 ജീവനകളാണ് സംസ്ഥാനത്ത് പൊലിഞ്ഞത്. വന്യജീവി ആക്രമണങ്ങളില്‍ നിയമം നടപ്പാക്കുന്നതില്‍ പ്രയോഗിക പ്രശ്നം ഉണ്ടെങ്കിലും മലയോര ജനതയെ ഒപ്പം നിർത്തുകയാണ സർക്കാർ ബില്ലിലൂടെ ലക്ഷ്യമിടുന്നത്.
SUMMARY: Cabinet meeting approves bill allowing killing of violent animals
കല്പറ്റ: ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി…
ശ്രീനഗര്‍: വിനോദസഞ്ചാരികളുള്‍പ്പടെ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ എട്ടു മാസത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി, പ്രത്യേക എൻഐഎ…
ബെംഗളൂരു: ബിന്ദു സജീവിന്റെ കവിതാസമാഹാരം 'ഇരപഠിത്തം' ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്ന ചടങ്ങിൽ കവി പി എൻ ഗോപീകൃഷ്ണൻ കവി…
ന്യൂഡല്‍ഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം. നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി. ആരോഗ്യപരമായ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനമെന്ന്…
കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലം ജില്ലയിലെ…
പാലക്കാട്: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്…