ജാതി സെൻസസ് അവലോകനം; ക്യാബിനറ്റ് ഉപസമിതി രൂപീകരിക്കും

ബെംഗളൂരു: സംസ്ഥാനത്ത് ജാതി സെൻസസ് നടാപ്പാക്കുന്നത് സംബന്ധിച്ച് അവലോകനം ചെയ്യാൻ ക്യാബിനറ്റ് ഉപസമിതി രൂപീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. ഒക്ടോബർ 18ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ റിപ്പോർട്ട്‌ സംബന്ധിച്ചുള്ള അന്തിമ തീരുമാനം സർക്കാർ കൈക്കൊള്ളും. അതിനു മുമ്പായി റിപ്പോർട്ട്‌ അവലോകനം ചെയ്യാൻ ഉപസമിതിയെ രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജാതി സെൻസസ് റിപ്പോർട്ട് ഈ വർഷം ഫെബ്രുവരിയിലാണ് സർക്കാരിന് പ്രത്യേക കമ്മിറ്റി സമർപ്പിച്ചത്. പിന്നാക്ക വിഭാഗ കമ്മിഷൻ അധ്യക്ഷൻ ജയപ്രകാശ് ഹെഗ്‌ഡെയാണ് റിപ്പോർട്ട് തയാറാക്കിയത്. രാജ്യവ്യാപകമായി ജാതി സെൻസസ് എന്ന ആവശ്യം കോൺഗ്രസിൻ്റെ പ്രധാന തിരഞ്ഞെടുപ്പ് അജണ്ടയായിരുന്നു. ജാതി സർവേ സംസ്ഥാനത്ത് നേരത്തെ തന്നെ നടന്നിരുന്നെങ്കിലും, റിപ്പോർട്ട്‌ പുറത്തുവിടുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടായിരുന്നില്ല.

കോൺഗ്രസ്, ആർജെഡി, എൻസിപി-എസ്‌സിപി എന്നിവയുൾപ്പെടെ ഇന്ത്യയിലെ നിരവധി പ്രതിപക്ഷ പാർട്ടികൾ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് നടത്തണമെന്ന് ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ട്. ജാതി ഗ്രൂപ്പുകളുടെ ജനസംഖ്യയെക്കുറിച്ചുള്ള കൃത്യമായ ഡാറ്റ ഇതിൽ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ റിപ്പോർട്ട്‌ പുറത്തുവിടുന്നതിനെതിരെ വീരശൈവ – ലിംഗായത് വിഭാഗങ്ങൾ മുഖ്യമന്ത്രിക്കും, ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറിനും കത്തയച്ചിരുന്നു.

TAGS: KARNATAKA | CASTE CENSUS
SUMMARY: Karnataka government to form cabinet subcommittee to review report of caste survey

Savre Digital

Recent Posts

സ്വര്‍ണക്കള്ളക്കടത്തിന് സഹായം ചെയ്തു; കസ്റ്റംസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…

1 hour ago

കൊലപ്പെടുത്തി ഉപേക്ഷിച്ച നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി

ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…

2 hours ago

ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു

കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…

3 hours ago

എസ്‌സി‌ഒ ഉച്ചകോടി: പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ചൈന

ബെയ്ജിങ്: എസ്‌സി‌ഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…

3 hours ago

ഷവർമ കടകളിൽ പരിശോധന: 45 സ്ഥാപനങ്ങൾ പൂട്ടിച്ചു, പിടിച്ചെടുത്തതിൽ 60 കിലോഗ്രാം പഴകിയ മാംസവും

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…

4 hours ago

വോട്ടർ പട്ടിക ക്രമക്കേട് ആവർത്തിച്ച് ബെംഗളൂരുവില്‍ രാഹുലിന്റെ ‘വോട്ട് അധികാർ റാലി’

ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ​‘വോട്ട് അധികാർ…

5 hours ago