LATEST NEWS

വാഹനാപകടം: റിയാദില്‍ മലയാളിയടക്കം നാല് പേര്‍ മരിച്ചു

റിയാദ്: സൗദിയില്‍ റിയാദില്‍ നിന്നും 300 കിലോമീറ്റർ അകലെ ദിലം നഗരത്തിലുണ്ടായ അപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ നാല് പേർ മരിച്ചു. വണ്ടൂർ വാണിയമ്പലം കാരാടിന് സമീപം മോയിക്കല്‍ ബിഷർ (29) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു പിക്ക് അപ് വാഹനം ട്രെയിലറുമായി കൂട്ടിയിടിച്ചുണ്ടായ അപകടം.

ബിഷറിന് പുറമെ മൂന്ന് സുഡാൻ പൗരന്മാരാണ് മരിച്ചതെന്നാണ് വിവരം. ടൊയോട്ട ഹൈലക്സ് വാൻ ട്രൈലറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഒരു സ്വകര്യ സർവ്വേ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു മരിച്ച ബിഷർ. മൃതദേഹം ദിലം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

SUMMARY: Car accident: Four people, including a Malayali, die in Riyadh

NEWS BUREAU

Recent Posts

ദീപ്‌തി വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ

ബെംഗളൂരു: ദീപ്‌തി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ : വിഷ്‌ണുമംഗലം കുമാർ…

32 minutes ago

ഇന്ത്യയുടെ അഗ്നി-5 മിസൈൽ പരീക്ഷണം വിജയം

ഭുവനേശ്വർ: അഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ്‌ റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്‌സ്…

44 minutes ago

അശ്ലീല സന്ദേശങ്ങള്‍ അയച്ചു; യുവ നേതാവിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പുതുമുഖ നടി

കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവനടി രംഗത്ത്. തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും, അത് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും…

51 minutes ago

നടി ആര്യ ബാബു വിവാഹിതയായി; വിവാഹ ചിത്രങ്ങൾ പുറത്ത്

കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…

4 hours ago

പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യം; അധ്യാപികയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച്‌ വിദ്യാര്‍‌ഥി

ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…

4 hours ago

ഓൺലൈൻ ഗെയിമിംഗ് ബിൽ ലോക്‌സഭ പാസാക്കി

ന്യൂഡൽഹി: ഓൺലൈൻ ഗെയിമിംഗ് ബിൽ ലോക്‌സഭയിൽ പാസാക്കി. ഓൺലൈൻ ഗെയിമിംഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ല് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്‌ണവ്…

4 hours ago