LATEST NEWS

കോയമ്പത്തൂരിൽ കാറപകടം: രണ്ട് മലയാളികൾ മരിച്ചു

പാലക്കാട്: കോയമ്പത്തൂർ ചാവടിയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. പാലക്കാട് പിരായിരി പ്രതീക്ഷനഗർ സ്വദേശി ജി വിനീഷ് (34), ചിറ്റൂർ ചന്ദനപ്പുറം ചേരുംകാട് സ്വദേശി സി അജിത് (25) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന ചിറ്റൂർ സ്വദേശി അഭിലാഷ് (20), കാടാങ്കോട്‌ സ്വദേശി സുനിൽ (40) എന്നിവരെ പരുക്കുകളോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽപ്പെട്ട നാലുപേരും പാലക്കാട് വിക്ടോറിയ കോളേജിന് സമീപത്തെ സ്റ്റുഡിയോയിലെ ജീവനക്കാരാണ്. കോയമ്പത്തൂരിൽ വിവാഹച്ചടങ്ങിന്റെ ഫോട്ടോഗ്രഫി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. സർവീസ് റോഡിലൂടെ ഇവർ സഞ്ചരിച്ച സ്വിഫ്റ്റ് ഡിസയർ കാറിൽ എതിർദിശയിൽനിന്ന് അമിതവേഗത്തിലെത്തിയ ഇന്നോവ കാർ ഡിവൈഡർ തകർത്തുവന്ന്‌ ഇടിച്ചുകയറുകയായിരുന്നു.

ഇന്നോവ കാറിൽ സഞ്ചരിച്ച തമിഴ്നാട് സ്വദേശിയായ അദിത്ത്‌ (29) എന്നയാളും അപകടത്തിൽ മരിച്ചു. ഇയാളുടെ വിവരങ്ങൾ ശേഖരിക്കുകയാണെന്ന്‌ പോലീസ് പറഞ്ഞു. സംഭവത്തിൽ കെജി ചാവടി പോലീസ് അന്വേഷണം ആരംഭിച്ചു. ചന്ദ്രനാണ് അജിത്തിന്റെ അച്ഛൻ. അമ്മ: കല്യാണി. സഹോദരങ്ങൾ: അരുൺ, അഭിലാഷ്. പ്രീതിയാണ് വിനീഷിന്റെ ഭാര്യ. ഏക മകൾ ആദ്യ.
SUMMARY: Car accident in Coimbatore: Two Malayalis die

NEWS DESK

Recent Posts

ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാനായി റിട്ട.ഹൈക്കോടതി ജഡ്ജി വി ജി അരുണിനെ നിയമിച്ചു

കൊച്ചി: ശബരിമല മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിനുള്ള ഉന്നതാധികാര സമിതി ചെയർമാനായി വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ജി അരുണിനെ ഹൈക്കോടതി…

4 hours ago

ലബനാനിൽ ഇസ്രയേലിന്റെ ആക്രമണം; ബെയ്റൂത്തിൽ വൻ നാശനഷ്ടം, നൂറിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ബെയ്റൂത്ത്: ലബനാനിൽ കടുത്ത ആക്രമണവുമായി ഇസ്രയേൽ. മുന്നറിയിപ്പില്ലാതെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും പരുക്കേൽക്കുകയും ചെയ്തതായാണ് ലബനാൻ…

5 hours ago

മാറാടും വോട്ടിന് പണം; പി.വി. അൻവറിന് വോട്ട് ചെയ്യാൻ 2000 രൂപ വാഗ്ദാനം; പരാതി നല്‍കി എല്‍ഡിഎഫ്

കോഴിക്കോട്: മാറാടും പണം നല്‍കി വോട്ടുപിടിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി. പി വി അന്‍വറിന് വോട്ട് ചെയ്യണമെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാവ്…

5 hours ago

തൃ​ശൂ​രി​ൽ വീ​ണ്ടും കി​റ്റ് വി​വാ​ദം; 750 കി​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ തി​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യാ​ൻ നീ​ക്ക​മെ​ന്ന് ആ​രോ​പ​ണം. തെ​ര​ഞ്ഞെ​ടു​പ്പ് ഫ്ല​യിം​ഗ് സ്ക്വാ​ഡും പോ​ലീ​സും തൃ​ശൂ​ർ കാ​ച്ചേ​രി​യി​ലു​ള്ള…

5 hours ago

കുരങ്ങുപനി: ശിവമൊഗ്ഗയില്‍ 72 കാരന്‍ മരിച്ചു

ബെംഗളൂരു: ശിവമൊഗ്ഗയില്‍ കുരങ്ങുപനി ബാധിച്ച് (ക്യാസനൂർ ഫോറസ്റ്റ് ഡിസീസ് -കെഎഫ്ഡി) ബാധിച്ച് 72-കാരന്‍ മരിച്ചു. സാഗർ താലൂക്കിലെ മഞ്ഞിനകാനു-ഹിരേമനെ സ്വദേശി…

6 hours ago

കീം 2026 പ്രവേശന പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

കൊച്ചി: എൻജിനിയറിങ് അടക്കം കേരളത്തിലെ പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള 2026-27 അധ്യയന വർഷത്തെ കീം പ്രവേശന പരീക്ഷയുടെ (CBT) തീയതികളും സമയവും…

7 hours ago