Categories: KERALATOP NEWS

കളര്‍കോട് വാഹനാപകടം; മരിച്ച വിദ്യാര്‍ഥികള്‍ക്ക് യാത്രാമൊഴി നല്‍കി സഹപാഠികളും, അധ്യാപകരും

ആലപ്പുഴ:  കളര്‍ക്കോട്ട് വാഹനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കേരളത്തിന്‍റെ അന്ത്യാഞ്ജലി നല്‍കി സഹപാഠികളും അധ്യാപകരും. ഏറെ പ്രതീക്ഷയോടെ ഒരുമാസം മുന്‍പ് വണ്ടാനം മെഡിക്കല്‍ കോളജിലെത്തിയവരാണ് ഇന്ന് ചേതനയറ്റ് ക്യാമ്പസിലേക്ക് അവസാനമായി എത്തിയത്. കോളജ് കാമ്പസില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹങ്ങള്‍ കാണാന്‍ നിരവധിയാളുകളാണ് എത്തിയത്.

ഇബ്രാഹിം, ദേവാനന്ദ്, ആയുഷ് രാജ്, ശ്രീദീപ്, മുഹമ്മദ് ജബ്ബാര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കി വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ ക്യാമ്പസിലെത്തിച്ചത്. മെഡിക്കല്‍ കോളേജിലെ സെന്‍ട്രല്‍ ലൈബ്രറി ഹാളിലാണ് പൊതുദര്‍ശനം. ആരോഗ്യമന്ത്രി വീണാ ജേര്‍ജ്, മന്ത്രിമാരായ സജി ചെറിയാന്‍, പി പ്രസാദ്, എംഎല്‍എ ചിത്തരഞ്ജന്‍ തുടങ്ങിയവര്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആശുപത്രിയിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചിച്ചിരുന്നു.

വന്‍ ജനാവലി വിടനല്‍കിയതിന് പിന്നാലെ, മൃതദേഹങ്ങള്‍ അവരവരുടെ വീടുകളിലേക്ക് കൊണ്ടുപോയി. ആയുഷ് ഷാജിയുടെ മൃതദേഹം കാവാലത്തെ വീട്ടിലെത്തിച്ചു. ഇന്‍ഡോറിലുള്ള മാതാപിതാക്കളും സഹോദരിയും വൈകിട്ടോടെ വീട്ടിലെത്തും. കോട്ടയം മറ്റക്കര സ്വദേശി ദേവനന്ദന്‍റെ മൃതദേഹം കുടുംബ വീട്ടിലെത്തിച്ചു. ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശിയായ മുഹമ്മദ് ഇബ്രാഹിമിന്‍റെ മൃതദേഹം കൊച്ചി ടൗണ്‍ ജുമാ മസ്ജിദില്‍ കബറടക്കി. പാലക്കാട് സ്വദേശി ശ്രീദീപ് വല്‍സന്‍റെ മൃതദേഹം നാലരയോടെ ശേഖരിപുരത്തെ വീട്ടിലെത്തിക്കും. സംസ്കാരം വൈകിട്ട് ആറിന് ചന്ദ്രനഗര്‍ ശ്മശാനത്തില്‍ നടക്കും.

അതേസമയം പരുക്കേറ്റ ആറുപേരില്‍ രണ്ടുവിദ്യാര്‍ഥികളുടെ നില ഗുരുതരമാണ്. രാത്രിയില്‍ സിനിമയ്ക്ക് പോയ വിദ്യാര്‍ഥികളുടെ കാര്‍ കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ആലപ്പുഴ മെഡി.കോളജിലെ 11 വിദ്യാര്‍ഥികളാണ് കാറിലുണ്ടായിരുന്നത്. അഞ്ചുപേര്‍ മരിച്ചു. ആറുവിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ് ചികില്‍സയിലുള്ള ഗൗരീശങ്കറാണ് കാര്‍ ഓടിച്ചിരുന്നത്. രണ്ട് വിദ്യാര്‍ഥികള്‍ ബൈക്കില്‍ ഇവരുടെ പിന്നില്‍ സഞ്ചരിച്ചിരുന്നു.

കാലപ്പഴക്കമുള്ള വാഹനം  അമിതഭാരം വഹിച്ചിരുന്നെന്ന്   ജില്ലാ കലക്ടര്‍ അലക്സ് വര്‍ഗീസ്  മനോരമ ന്യൂസിനോട് പറഞ്ഞു. അപകടസമയത്ത് കാര്‍ ഓടിച്ചത് അഞ്ച് മാസം മുന്‍പ് ലൈസന്‍സ് എടുത്ത വിദ്യാര്‍ഥിയാണെന്നും  പരിചയക്കുറവ് അപകടത്തിന് പ്രധാന കാരണമായെന്നും ആര്‍ ടി ഒ പറഞ്ഞു.
<br>
TAGS : ACCIDENT
SUMMARY : Car accident in Kalarkod; Classmates and teachers gave farewell to the dead students

Savre Digital

Recent Posts

ചൈനയില്‍ നിര്‍മാണത്തിലിരുന്ന കൂറ്റൻ പാലം തകര്‍ന്നു വീണു; 12 പേര്‍ മരിച്ചു

ചൈന: ചൈനയിലെ യെല്ലോ നദിക്ക് കുറുകെ നിർമിച്ചുകൊണ്ടിരുന്ന കൂറ്റൻ പാലം തകർന്നു വീണു. അപകടത്തില്‍ 12 പേർ മരിച്ചതായും നാല്…

4 hours ago

ആഗോള അയ്യപ്പ സംഗമം; എം കെ സ്റ്റാലിൻ മുഖ്യാതിഥിയാകും

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ നേരിട്ട് ക്ഷണിച്ച് ദേവസ്വം മന്ത്രി വി.എൻ വാസവൻ.…

4 hours ago

മെട്രോ മുഹമ്മദ് ഹാജി പുരസ്ക്കാരം ബെംഗളൂരു ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹ്യൂമാനിറ്റിക്ക്

കാസറഗോഡ്: ജീവകാരുണ്യ പ്രവര്‍ത്തകനും മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവും ചന്ദ്രിക സുപ്രഭാതം ഡയറക്ടറും ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന…

4 hours ago

ബിബിഎംപി വാർഡ് പുനർനിർണയം നവംബർ ഒന്നിനകം പൂർത്തിയാകും: ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്ന് ബെംഗളൂരു വികസന മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി ഡി…

5 hours ago

ആൾ താമസമില്ലാത്ത വീടിൻ്റെ മാലിന്യ ടാങ്കിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം

കൊച്ചി: കോതമംഗലം ഊന്നുകല്ലിന് സമീപം ആള്‍താമസമില്ലാത്ത വീടില്‍ മൃതദേഹം കണ്ടെത്തി. വീട്ടിലെ മാലിന്യ ടാങ്കിനുള്ളില്‍ നിന്നും സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.…

5 hours ago

ബെവ്കോ ജീവനക്കാര്‍‌ക്ക് ഓണസമ്മാനമായി ഇത്തവണ റെക്കോര്‍ഡ് ബോണസ്

തിരുവനന്തപുരം: ബിവറേജ് കോർപ്പറേഷൻ ജീവനക്കാർക്ക് ഇത്തവണ റെക്കോർഡ് ബോണസ്. ബെവ്‌കോ സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപ ബോണസായി ലഭിക്കും. എക്‌സൈസ്…

6 hours ago