ബെംഗളൂരു : കാർ ലോറിയുടെ പിറകിലിടിച്ച് ഐടി ജീവനക്കാരി മരിച്ചു. ബെംഗളൂരു കുമാരസ്വാമി ലേഔട്ടിലെ താമസക്കാരിയും സോഫ്റ്റ്‌വേർ എൻജിനിയറുമായ അശ്വിനി (33) ആണ് മരിച്ചത്. ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ ഗെജ്ജലഗെരെയ്ക്ക് സമീപം ഞായറാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. മൈസൂരുവിൽനിന്ന് കുടുംബത്തോടൊപ്പം ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. അപകടത്തിൽ അശ്വിനിയുടെ ഭർത്താവ് ശ്രീകാന്തിനും രണ്ടു വയസ്സുള്ള മകനും പരുക്കേറ്റു.
<br>
TAGS : ACCIDENT
SUMMARY : Car accident; IT employee died
വാഹനാപകടം; ഐടി ജീവനക്കാരി മരിച്ചു
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories













