LATEST NEWS

ഡ​ൽ​ഹി​യി​ൽ ചെ​ങ്കോ​ട്ട​യ്ക്ക് സ​മീ​പം കാ​റി​ൽ സ്ഫോ​ട​നം

ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം. ചെങ്കോട്ടയ്ക്ക് സമീപം റോഡിൽ നിർത്തിയിട്ട കാറിൽ നിന്നാണ് സ്‌ഫോടനം ഉണ്ടായത്. മൂന്ന് വാഹനങ്ങൾക്ക് തീപിടിച്ചു. പോലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. ചെങ്കോട്ട മെട്രോ സ്‌റ്റേഷന്റെ ഗേറ്റ് നമ്പർ ഒന്നിന് സമീപമാണ് സ്‌ഫോടനമുണ്ടായത്.

വൈകീട്ട് 6.55 ഓടെയായിരുന്നു സ്‌ഫോടനം. ജനത്തിരക്കുള്ള മേഖലയിൽ നിർത്തിയിട്ട കാർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. ഏഴ് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. പൊട്ടിത്തെറിച്ച കാറിന് പുറമെ നിരവധി വാഹനങ്ങളിലേയ്ക്ക് തീപടർന്നതായി റിപ്പോർട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

SUMMARY: Car bomb explodes near Red Fort in Delhi

NEWS DESK

Recent Posts

പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട കേസ്; കുറ്റപത്രം സമര്‍പ്പിച്ച്‌ റെയില്‍വേ പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയില്‍ ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ ചവിട്ടി തള്ളിയിട്ട കേസില്‍ കുറ്റപത്രം സമർപ്പിച്ച്‌ റെയില്‍വേ പോലീസ്. തിരുവനന്തപുരം സിജെഎം…

11 minutes ago

ഡയാലിസിസിന് വിധേയരായ അഞ്ച് രോഗികളില്‍ രണ്ടുപേര്‍ മരിച്ചു; ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഗുരുതര വീഴ്ച

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം. ഡയാലിസിസ് ചെയ്ത രണ്ടുപേർ മരിച്ചത് ആശുപത്രിയില്‍ നിന്നും അണിബാധയേറ്റതു…

1 hour ago

സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പുകേസ്; ജയസൂര്യയ്ക്ക് ഒരു കോടിയോളം രൂപ ലഭിച്ചതായി ഇഡിയുടെ കണ്ടെത്തൽ

കൊച്ചി: 'സേവ് ബോക്സ് ബിഡ്ഡിങ് ആപ്പ്' നിക്ഷപതട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യക്കെതിരായ അന്വേഷണം ശക്തമാക്കി ഇഡി. താരത്തിന് കുരുക്കായി മാറിയേക്കാവുന്ന…

1 hour ago

ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു; 12 പേർക്ക് പരുക്ക്, രണ്ടുപേരുടെ നിലഗുരുതരം

ഇടുക്കി: തൊടുപുഴ കരിങ്കുന്നത്തിന് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. 12 പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ടുപേരുടെ പരുക്ക്‌…

2 hours ago

കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നയിക്കുന്ന കേരള യാത്രയ്ക്ക് ഇന്ന് തുടക്കം

കാസറഗോഡ്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാര്‍ നയിക്കുന്ന കേരള യാത്രയ്ക്ക് ഇന്ന് കാസറഗോഡ് തുടക്കമാവും. കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍…

2 hours ago

താമരശ്ശേരിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടിത്തം; പ്ലാന്റും കെട്ടിടവും പൂർണ്ണമായി കത്തിനശിച്ചു

കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽ വൻ തീപിടിത്തം. എലോക്കരയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. പ്ലാന്റും കെട്ടിടവും കത്തിനശിച്ചു. പുലർച്ചെ മൂന്നരയോടെയാണ്…

2 hours ago