KERALA

ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാർ പാഞ്ഞു കയറി; നാലു വയസ്സുകാരന് ദാരുണാന്ത്യം, അമ്മയ്ക്ക് പരുക്ക്

വാഗമൺ: കോട്ടയം വഴിക്കടവിൽ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാർ ഇടിച്ചുകയറി നാലു വയസ്സുകാരൻ മരിച്ചു. തിരുവനന്തപുരം നേമം സ്വദേശികളുടെ മകനായ അയാന്‍ ആണ് മരണപ്പെട്ടത്. അപകടത്തിൽ കുട്ടിയുടെ അമ്മ ആര്യയ്ക്കും പരുക്കേറ്റു.

ഇന്ന് ഉച്ചയ്ക്ക് മൂന്നോടെയാണ് അപകടമുണ്ടായത്. ചാർജിങ് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന കാറിന് സമീപം അമ്മയും കുട്ടിയും നിൽക്കുമ്പോൾ മറ്റൊരു കാർ അമിതവേഗത്തിൽ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരുക്കേറ്റ അയാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പാലാ പോളിടെക്നിക്ക് അധ്യാപികയായ അമ്മ ആര്യ മോഹൻ (30) പരുക്കുകളോടെ മാർ സ്ലീവ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

SUMMARY: Car crashes into electric charging station; four-year-old dies tragically

NEWS DESK

Recent Posts

സത്യൻ ചലച്ചിത്ര പുരസ്കാരം നടി ഉർവശിക്ക്

തിരുവനന്തപുരം: കേരള കൾച്ചറൽ ഫോറത്തിന്റെ ‘സത്യൻ ചലച്ചിത്ര പുരസ്‌കാരം’ നടി ഉർവശിക്ക്. മലയാള സിനിമയ്ക്ക് നൽകിയ സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം.…

38 minutes ago

സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടൽ; ജമ്മു കശ്മീരിൽ രണ്ട് ഭീകരരെ വധിച്ചു

ന്യൂദൽഹി: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ മച്ചിൽ സെക്ടറിൽ നിയന്ത്രണ രേഖയിലെ (എൽഒസി) ഒരു നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി.…

52 minutes ago

മംഗളൂരു വിമാനത്താവളത്തില്‍ കഞ്ചാവുമായി യാത്രക്കാരന്‍ പിടിയില്‍

ബെംഗളൂരു: മുംബൈയില്‍ നിന്ന് മംഗളൂരു വിമാനത്താവളത്തിലെത്തിയ യാത്രക്കാരണെ 500 ഗ്രാം ഹൈഡ്രോപോണിക് കഞ്ചാവുമായി അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം 6.10…

2 hours ago

കാരുണ്യ നോർക്ക അംഗത്വ കാർഡ് ക്യാമ്പ് നടത്തി

ബെംഗളൂരു: കാരുണ്യ ബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റ് നോര്‍ക്ക റൂട്ട്സുമായി സഹകരിച്ച് നോർക്ക ആരോഗ്യ ഇൻഷുറൻസ് അംഗത്വ ക്യാമ്പ് നടത്തി. നോർക്ക…

2 hours ago

ഡോക്ടര്‍മാര്‍ക്ക് ഉന്നത പഠനത്തിന് പോകണോ, പുതിയ മാനദണ്ഡങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ഉന്നത പഠനത്തിന് പോകന്‍ പുതിയ മാനദണ്ഡങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍. ഉന്നത പഠനത്തിനും സൂപ്പര്‍…

2 hours ago

വഴിയോര ഭക്ഷണശാലയില്‍ നിന്ന് തിളച്ച എണ്ണ ദേഹത്ത് മറിഞ്ഞ് പൊള്ളലേറ്റ് നാലു വയസുകാരന്‍ മരിച്ചു

ബെംഗളൂരു: മൈസൂരുവില്‍ എന്‍ആര്‍ മൊഹല്ലയിലെ തെരുവ് ഭക്ഷണശാലയില്‍ നിന്ന് തിളച്ച എണ്ണ ദേഹത്ത് മറിഞ്ഞ് നാലു വയസുകാരന്‍ മരിച്ചു. മൈസൂരിലെ…

2 hours ago