തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം അമിതവേഗതയിലെത്തിയ കാര്‍ ഫൂട്ട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. കാര്‍ നിയന്ത്രണം വിട്ടതിനുശേഷം രണ്ട് ഓട്ടോറിക്ഷയിലും പിന്നീട് ഫൂട്ട്പാത്തിലേക്കും ഇടിച്ചുകയറുകയായിരുന്നു.
രണ്ട് ഓട്ടോഡ്രൈവര്‍മാര്‍ക്കും വഴിയാത്രക്കാരിയായ സ്ത്രീക്കടക്കം തലക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കുമാര്‍ ആയിരൂപ്പാറ, സുരേന്ദ്രന്‍ കാട്ടാക്കട, ഷാഫി എന്നിവര്‍ക്കാണ് പരുക്കേറ്റത്. നാലുപേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
വട്ടിയൂര്‍ക്കാവ് വലിയവിള സ്വദേശി എ കെ വിഷ്ണുനാഥാണ് കാര്‍ ഓടിച്ചിരുന്നത്. കാറില്‍ രണ്ടുപേരാണുണ്ടായിരുന്നത്. ഇവര്‍ക്ക് പരുക്കില്ല. കാര്‍ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാര്‍ അമിത വേഗതയിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
SUMMARY: Car crashes into footpath near Thiruvananthapuram General Hospital; Four people in critical condition
ബെംഗളൂരു: എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 7 കോടിരൂപ മോഷ്ടിച്ചു. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എടിഎമ്മുകളില്‍ നിറയ്ക്കാനായി കൊണ്ടുപോയ പണമാണ് സംഘം കൊള്ളയടിച്ചത്.…
ബെംഗളൂരു: കേരളസമാജം യെലഹങ്ക സോണിന്റെ നേതൃത്വത്തിൽ കന്നഡ രാജ്യോത്സവ ആഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങൾ കേരളസമാജം പ്രസിഡന്റ് എം ഹനീഫ് ഉദ്ഘാടനം…
കണ്ണൂർ: കണ്ണൂരിൽ മുസ്ലീം ലീഗ് പ്രാദേശിക നേതാവ് ബിജെപിയിൽ ചേർന്നു. ലീഗിന്റെ പാനൂർ മുനിസിപ്പൽ കമ്മിറ്റി അംഗമായ ഉമർ ഫാറൂഖ്…
ബെംഗളൂരു: ആനന്ദ് രാഘവൻ രചിച്ച ‘അനുരാഗക്കടവിൽ' മലയാള നാടകം ബെംഗളൂരുവില്‍ അരങ്ങേറുന്നു. ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നവംബർ 22…
തിരുവനന്തപുരം: മുട്ടട വാർഡില്‍ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് മത്സരിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ട് നീക്കിയ നടപടി റദ്ദാക്കി. വോട്ടര്‍…
കൊച്ചി: ശബരിമലയിലെ സ്‌പോട്ട് ബുക്കിങ്ങില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ഹൈക്കോടതി. ബുക്കിങ് ഇരുപതിനായിരത്തില്‍ നിന്ന് അയ്യായിരമാക്കി കുറച്ചു. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം.…