കോഴിക്കോട്: രാമനാട്ടുകരയില്‍ നിർത്തിയിട്ട ടൂറിസ്റ്റ് ബസ്സിന് പുറകില്‍ കാർ ഇടിച്ച് അപകടം. അപകടത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേർക്ക് പരുക്കേറ്റു. കോഴിക്കോട് കാക്കൂർ കാവടിക്കല്‍ സ്വദേശികളാണ് അപകടത്തില്‍പെട്ടത്. സൈനബ(55), ജമീല(50), നജ ഫാത്തിമ(21), ലാമിയ(18), നൈദ(4), അമീർ(5), റവാഹ്(8), സിനാൻ(20) എന്നിവർക്കാണ് അപകടത്തില്‍ പരുക്കേറ്റത്.
അതേസമയം ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ ആളെ കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് കൂട്ടാൻ പോയ സംഘമാണ് കാറിലുണ്ടായിരുന്നത്. കാർ ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ് ഉണ്ടായിരുന്നത്. നിർത്തിയിട്ട ബസ് കാർ ഡ്രൈവർ കാണാതിരുന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.
SUMMARY: Car hits parked tourist bus in Ramanattukara; seven injured
കാസറഗോഡ്: കുമ്പളയില്‍ യുവ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അഭിഭാഷകൻ അറസ്റ്റില്‍. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് അഭിഭാഷകനെ അറസ്റ്റ് ചെയ്തത്.…
തിരുവനന്തപുരം: കെഎസ്‌ആർടിസി ബസിന് മുന്നില്‍ കുപ്പിവെള്ളം സൂക്ഷിച്ച സംഭവത്തില്‍ ഡ്രൈവർക്കെതിരെ നടപടി. പൊൻകുന്നം യൂണിറ്റിലെ ഡ്രൈവർ സജീവ് കെ എസിനെ…
തിരുവനന്തപുരം: 49-ാമത് വയലാർ രാമവർമ്മ സാഹിത്യ പുരസ്കാരം ഇ സന്തോഷ് കുമാറിന്. 'തപോമയിയുടെ അച്ഛൻ' എന്ന കൃതിക്കാണ് പുരസ്‌കാരം. തിരുവനന്തപുരം…
ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്. അമൃത്‍സറില്‍ നിന്ന് ബര്‍മിങ്ഹാമിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ…
തിരുവനന്തപുരം: കേരളത്തിൽ റേഷൻ കടകളുടെ പ്രവർത്തന സമയത്തില്‍ പൊതുവിതരണ വകുപ്പ് മാറ്റം വരുത്തി. റേഷൻ കടകള്‍ തുറക്കുന്ന സമയം ഒരു…
പാലക്കാട്: ഒമ്പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ റിപ്പോർട്ട് നല്‍കി. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാ പിഴവുണ്ടായിട്ടില്ലെന്ന് റിപ്പോർട്ട്. പാലക്കാട്…