ബെംഗളൂരു: കാർ കർണാടക ആർടിസി ബസുമായി കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ഞായറാഴ്ച പുലർച്ചെ ഗദഗ് നരഗുണ്ടിലെ കൊന്നൂർ ഗ്രാമത്തിന് സമീപമാണ് സംഭവം. ഹുബ്ബള്ളി-ബാഗൽകോട്ട് ഹൈവേയിൽ വെച്ച് എൻഡബ്ല്യൂകെആർടിസി (നോര്‍ത്ത് വെസ്റ്റേണ്‍ കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍) ബസും കാറും കൂട്ടിയിടിക്കുകയായിരുന്നു.
ഗദഗ് സ്വദേശികളായ രുദ്രപ്പ അങ്ങാടി (55), രാജേശ്വരി (45), മക്കളായി ഐശ്വര്യ (16), വിജയ് (12) എന്നിവരാണ് മരിച്ചത്. രുദ്രപ്പയുടെ കുടുംബം കല്ലൂർ ബസവേശ്വര ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നെന്നും, ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ നരഗുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
TAGS: KARNATAKA | ACCIDENT
SUMMARY: Four of a family dies after car collides with nwkrtc bus
കൊച്ചി: എറണാകുളത്ത് 12 വയസ്സുകാരനെ ക്രൂരമായി മർദിച്ച കേസില്‍ അമ്മയെയും അവരുടെ ആണ്‍സുഹൃത്തിനെയും എളമക്കര പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ…
ശ്രീനഗർ: ജമ്മു കാഷ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിൽ മരണസംഖ്യ ഒമ്പത് ആയി ഉയർന്നു. 29 പേർക്ക് പരുക്കേറ്റു.…
തലശ്ശേരി: പാനൂർ പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകനും ബി.ജെ.പി നേതാവുമായ പ്രതിക്കുള്ള ശിക്ഷ തലശ്ശേരി പോക്സോ…
ബെംഗളൂരു: ബന്നാർഘട്ട ദേശീയോദ്യാനത്തിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ചെന്നൈ സ്വദേശിയായ യുവതിക്ക് പരുക്കേറ്റ സംഭവത്തെത്തുടർന്ന് നോണ്‍ എസി ബസുകളിലുള്ള സഫാരി നിർത്തിവെച്ചു.…
ബെംഗളൂരു: പുട്ടപര്‍ത്തിയിലെ ശ്രീ സത്യസായി ബാബ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രാ തിരക്ക് പരിഗണിച്ച് കെഎസ്ആർ ബെംഗളൂരുവിനും അശോകപുരത്തിനും (മൈസൂരു)…
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഇന്ന് ചുമതലയേൽക്കും. അംഗമായി മുൻ…