Categories: KARNATAKATOP NEWS

നിയന്ത്രണം വിട്ട കാർ റോഡിൽ മറിഞ്ഞ് ഒമ്പത് പേർക്ക് പരുക്ക്

ബെംഗളൂരു: നിയന്ത്രണം വിട്ട എസ്.യു.വി. കാർ റോഡിൽ മറിഞ്ഞ് ഒമ്പത് പേർക്ക് പരുക്ക്. വെള്ളിയാഴ്ച രാത്രി തുമകൂരുവിന് സമീപമാണ് അപകടമുണ്ടായത്. ബുഗുദൂർ ഗ്രാമത്തിനടുത്താണ് സംഭവം. എസ്‌യുവിയിൽ ഇലക്ട്രിക് ഉപകരണങ്ങൾക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന നിർമ്മാണ തൊഴിലാളികളായിരുന്നു യാത്രക്കാരെല്ലാം. തിരുമണി ഗ്രാമത്തിൽ ജോലി പൂർത്തിയാക്കി മടങ്ങുകയായിരുന്നു ഇവർ.

പരുക്കേറ്റവരിൽ ഏഴ് പേർ സ്ത്രീകളാണ്. ഇവരെ തുമകുരു ജില്ലാ ആശുപത്രിയിലും പാവഗഡ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എതിർവശത്ത് നിന്ന് വന്ന നായയെ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ തുമകുരു പോലീസ് കേസെടുത്തു.

TAGS: KARNATAKA | ACCIDENT
SUMMARY: Car overturns on road in accident, nine injured

Savre Digital

Recent Posts

ബെംഗളൂരുവിലെ ഈ പ്രദേശങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിൽ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികള്‍ പണികള്‍ നടക്കുന്നതിനാല്‍ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും. രാവിലെ 10 മുതൽ…

36 minutes ago

മദ്യലഹരിയിൽ സീരിയൽ താരം സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച വാഹനം ഇടിച്ച സംഭവം; ചികിത്സയിലായിരുന്ന ആൾ മരിച്ചു

കോട്ടയം: സീരിയല്‍ നടന്‍ സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് പരുക്കേറ്റയാള്‍ മരിച്ചു. നാട്ടകം സ്വദേശി തങ്കരാജ് (53) ആണ് മരിച്ചത്.…

59 minutes ago

ബെസ്‌കോം പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി

ബെംഗളുരു: നഗരത്തിലെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാൻ പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോം. ഡിസ്ട്രിബ്യൂഷൻ ട്രാൻസ്ഫോമർ…

1 hour ago

ഹെബ്ബാൾ മേൽപ്പാലത്തിലെ രണ്ടാമത്തെ ലൂപ് റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു

ബെംഗളൂരു: ഹെബ്ബാൾ മേൽപ്പാലത്തിൽ നിർമിച്ച രണ്ടാമത്തെ ലൂപ് റോഡ് താഗതത്തിന് തുറന്നുകൊടുത്തു. ലൂപ് റോഡിന്റെ ഉദ്ഘാടനം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ…

2 hours ago

ജസ്‌റ്റിസ്‌ സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസാകും; ജനുവരി 9ന് ചുമതലയേൽക്കും

ന്യൂഡല്‍ഹി: ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും. കൊളീജിയം ശുപാര്‍ശ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറിക്കി. മേഘാലയ…

10 hours ago

റെയിൽവേയുടെ പുതുവത്സര സമ്മാനം; വിവിധ ട്രെയിനുകളുടെ യാത്ര സമയം കുറച്ചു

തിരുവനന്തപുരം: പുതുവത്സരത്തിൽ മലയാളികൾക്ക് സമ്മാനവുമായി ഇന്ത്യൻ റെയിൽവേ. മലയാളികൾ കൂടുതലായി ആശ്രയിക്കുന്ന കൊല്ലം-ചെന്നെെ എക്‌സ്‌പ്രസിന്റെ യാത്ര സമയം ഒരു മണിക്കൂർ…

11 hours ago