ബെംഗളൂരു: ബെംഗളൂരുവിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് ജീവനുകൾ പൊലിഞ്ഞതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കാറിന് മുകളിൽ കണ്ടെയ്നർ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ ആറു പേരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഐടി കമ്പനിയായ ഐഎഎസ്ടി സോഫ്റ്റ്വെയർ സൊലൂഷൻസിന്റെ എംഡി ചന്ദ്ര യാഗപ്പഗോലും കുടുംബവുമാണ് അപകടത്തിൽ മരിച്ചത്. ബെംഗളൂരു റൂറലിലെ നെലമംഗലയ്ക്ക് സമീപം ദേശീയപാത 48-ലാണ് അപകടമുണ്ടായത്.
അപകടത്തിൽപെട്ട ഒരു കോടിയിലധികം വില വരുന്ന വോൾവോ പ്രീമിയം കാർ ഒക്ടബോറിലാണ് ചന്ദ്ര യാഗപ്പഗോൽ വാങ്ങിയത്. അതിവേഗത്തിൽ വന്ന കണ്ടെയ്നർ ലോറി നിയന്ത്രണം നഷ്ടമായി ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഡിവൈഡറും തകർത്ത് ലോറി കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. ട്രക്കും ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് മറിഞ്ഞു. മറ്റ് വാഹനങ്ങൾ നേരിയ വ്യത്യാസത്തിൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.
ക്രെയ്നും മറ്റും ഉപയോഗിച്ച് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കാറിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. ആറു പേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. ദേശീയപാതയിൽ മൂന്ന് കിലോമീറ്റർ ദൂരം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്.
TAGS: BENGALURU | ACCIDENT
SUMMARY: Car that damaged in bengaluru road accident brought only days
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉത്തരവിട്ടു. എ പി ജെ അബ്ദുൾ കലാം…
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചു. നാല് മാസങ്ങള്‍ക്ക്…
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…