ബെംഗളൂരു: മംഗളൂരുവിന് സമീപം ചരക്ക് കപ്പല്‍ മുങ്ങി അപകടം. മംഗളൂരുവിന് തെക്ക് പടിഞ്ഞാറ് ഏകദേശം 60-70 നോട്ടിക്കല്‍ മൈല്‍ അകലെ എം.എസ്. വി സലാമത്ത് എന്ന ചരക്ക് കപ്പലാണ് മുങ്ങിയത്. മുങ്ങിയ ചരക്ക് കപ്പലിലെ ആറ് ജീവനക്കാരെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് (ഐസിജി) രക്ഷപ്പെടുത്തി. മംഗളൂരു തുറമുഖത്ത് നിന്ന് ലക്ഷദ്വീപിലെ കാദ്മത്ത് ദ്വീപിലേക്കുള്ള യാത്രാമധ്യേ എം.എസ്.വി സലാമത്ത് മെയ് 14 ന് പുലര്‍ച്ചെ അഞ്ചരയോടെ മുങ്ങുകയായിരുന്നു.
സിമന്റും നിര്‍മ്മാണ സാമഗ്രികളും ഉള്‍പ്പെടെയുള്ള ചരക്കാണ് കപ്പലിലുണ്ടായിരുന്നത്. സൂറത്ത്കല്‍ തീരത്ത് നിന്ന് ഏകദേശം 52 നോട്ടിക്കല്‍ മൈല്‍ അകലെ ആറ് പേരുള്ള ഒരു ചെറിയ ബോട്ട് കണ്ടതായി എംടി എപ്പിക് സുസുയി എന്ന ട്രാന്‍സിറ്റ് കപ്പലില്‍ നിന്ന് കോസ്റ്റ് ഗാര്‍ഡിന് അപകട മുന്നറിയിപ്പ് ലഭിച്ചു. പ്രദേശത്ത് പതിവ് പട്രോളിംഗ് നടത്തുകയായിരുന്ന കോസ്റ്റ് ഗാര്‍ഡ് ഷിപ്പ് വിക്രം ഉടന്‍ തന്നെ അപകട സ്ഥലത്തേക്ക് വഴിതിരിച്ചുവിട്ടു. തുടര്‍ന്ന് ഡിങ്കി ബോട്ടിലുണ്ടായിരുന്ന ആറ് പേരെയും വേഗത്തില്‍ കണ്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു.
TAGS: KARNATAKA | SHIP SINKS
SUMMARY: Cargo vessel bound for Lakshadweep sinks after being hit by massive wave
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…