LATEST NEWS

യുഎസ് ഓപ്പണിൽ കാർലോസ് അൽക്കരാസിന് കിരീടം

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ കാര്‍ലോസ് അല്‍ക്കരാസിന് കിരീടം. ഫൈനലി‍ല്‍ നിലവിലെ ചാംപ്യന്‍ യാനിക് സിന്നറിനെ പരാജയപ്പെടുത്തിയാണ് സ്പാനിഷ് താരം തന്റെ രണ്ടാമത്തെ യുഎസ് ഓപ്പണ്‍ കിരീടവും ആറാമത്തെ ഗ്രാന്‍ഡ്സ്ലാം കിരീടവും സ്വന്തമാക്കിയത്. നാല് സെറ്റ് നീണ്ട പോരാട്ടത്തിലൂടെയായിരുന്നു ജയം. സ്കോര്‍ 6–2, 3–6, 6–1,6–4. ഈ ജയത്തോടെ 22-കാരനായ അല്‍ക്കരാസ് റാങ്കിങ്ങില്‍ ഒന്നാമതെത്തി.

ആദ്യ സെറ്റില്‍ അല്‍ക്കരാസ് ആധിപത്യം പുലര്‍ത്തി. എന്നാല്‍ രണ്ടാം സെറ്റില്‍ ഇറ്റാലിയന്‍ താരമായ സിന്നര്‍ മികച്ച തിരിച്ചുവരവ് നടത്തി. എന്നാല്‍ മൂന്നാം സെറ്റും നാലാം സെറ്റും അല്‍ക്കരാസ് തന്നെ കൈവശപ്പെടുത്തുകയായിരുന്നു.

2023 സെപ്റ്റംബറിന് ശേഷം ആദ്യമായാണ് അല്‍ക്കരാസ് ഒന്നാംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നത്. ഹാര്‍ഡ് കോര്‍ട്ട്, ഗ്രാസ്, ക്ലേ കോര്‍ട്ടുകളില്‍ ഒന്നിലധികം കിരീടം നേടുന്ന ചരിത്രത്തിലെ നാലാമത്തെ കളിക്കാരനായി അല്‍ക്കരാസ് മാറി.
SUMMARY: Carlos Alcaraz wins US Open title

NEWS DESK

Recent Posts

മലയാളം മിഷൻ ഡയറക്ടറോടൊപ്പം പരിപാടി നാളെ

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴിലുള്ള അധ്യാപകരും വിദ്യാർഥികളുമായി മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട സംവദിക്കുന്ന ‘ഡയറക്ടറോടൊപ്പം’…

2 minutes ago

ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊന്ന കേസ്; ഭാര്യയ്ക്ക് ജീവപര്യന്തം

കണ്ണൂർ: ഭർത്താവിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയ്ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം പിഴയും വിധിച്ച്‌ കോടതി. കണ്ണൂർ പെരിങ്ങോം…

24 minutes ago

തായ്‌ലാന്‍ഡ് മുന്‍ രാജ്ഞി സിരികിത് കിറ്റിയാകര അന്തരിച്ചു

ബാങ്കോക്ക്: തായ്ലൻഡ് മുൻ രാജ്ഞി സിരികിത് കിറ്റിയാകര (93) അന്തരിച്ചു. ബാങ്കോക്കിലെ ആശുപത്രിയിലായിരുന്നു അന്ത്യം. രക്തത്തില്‍ അണുബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് ചികിത്സയില്‍…

1 hour ago

തൃശൂരില്‍ വന്‍ കവര്‍ച്ച; ബസിറങ്ങിയ ആളുടെ 75 ലക്ഷം രൂപ കാറിലെത്തിയ സംഘം തട്ടിയെടുത്തു

തൃശൂർ: മണ്ണൂത്തി ബൈപ്പാസ് ജംങ്ഷനില്‍ വൻ മോഷണം. ചായക്കടയിലിരിക്കുകയായിരുന്ന ആളില്‍ നിന്നും കാറിലെത്തിയ സംഘം 75 ലക്ഷത്തോളം രൂപ തട്ടിയെടുത്തു.…

2 hours ago

ഇടുക്കിയില്‍ വയോധികനെ ആസിഡ് ഒഴിച്ച്‌ കൊലപ്പെടുത്തി

ഇടുക്കി: ഇടുക്കി നിരപ്പേല്‍ കടയില്‍ വെച്ച്‌ വയോധികനെ ആസിഡ് ഒഴിച്ച്‌ കൊലപ്പെടുത്തി. നിരപ്പേല്‍ കട ഈറ്റപ്പുറത്ത് സുകുമാരൻ (64) ആണ്…

2 hours ago

ആരാധകര്‍ക്ക് നിരാശ; നവംബറില്‍ മെസി കേരളത്തിലേക്ക് വരില്ലെന്ന് സ്പോണ്‍സര്‍മാര്‍

തിരുവനന്തപുരം: മെസി നവംബറില്‍ കേരളത്തിലേക്ക് എത്തില്ലെന്ന് റിപ്പോർട്ട്. സ്പോണ്‍സർ ആന്റോ അഗസ്റ്റിൻ ആണ് മെസി കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ചത്. അംഗോളയില്‍…

3 hours ago