ബെംഗളൂരു: സ്വർണക്കടത്ത് കേസിലെ പ്രതി രന്യ റാവുവിനെതിരെ അശ്ലീല പരാമർശം നടത്തിയ ബിജെപി എംഎൽഎക്കെതിരെ കേസെടുത്തു. ബിജാപൂർ സിറ്റി എംഎൽഎയായ ബസൻഗൗഡ പാട്ടീൽ യത്നാലിനെതിരെയാണ് ഹൈഗ്രൗണ്ട് പോലീസ് കേസെടുത്തത്. യത്നാൽ ലൈംഗിക പരാമർശങ്ങൾ നടത്തിയെന്നും ഇത് മാനനഷ്ടത്തിന് തുല്യമാണെന്നും ആരോപിച്ച് രന്യ റാവുവിനു വേണ്ടി അകുല അനുരാധയെന്ന അഭിഭാഷകയാണ് പരാതി നൽകിയത്.
സ്വർണക്കടത്ത് കേസിൽ നടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് എംഎൽഎ അശ്ലീല പരാമർശം നടത്തിയത്. കേസിൽ സംസ്ഥാന മന്ത്രിമാർക്ക് പങ്കുണ്ടെന്നും നിയമസഭയിൽ അവരുടെ പേരുകൾ പറയുമെന്നും മുൻ കേന്ദ്ര മന്ത്രി കൂടിയായ യത്നാൽ പറഞ്ഞിരുന്നു. കർണാടക ഡിജിപി രാമചന്ദ്ര റാവുവിന്റെ വളർത്തുമകളായ രന്യ റാവു ദുബൈയിൽ നിന്ന് 12.56 കോടി വിലമതിക്കുന്ന 14.2 കിലോ സ്വർണവുമായി വരുന്നതിനിടെ മാർച്ച് മൂന്നിന് ബെംഗളൂരു വിമാനത്താവളത്തിൽ നിന്നാണ് പിടിയിലായത്. തുടർന്ന് രന്യയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 2.6 കോടി വിലമതിക്കുന്ന സ്വർണവും 2.67 കോടി രൂപയും പോലീസ് പിടിച്ചെടുത്തു. ഇതിനു പിന്നാലെ അറസ്റ്റിലായ രന്യയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
TAGS: BENGALURU | GOLD SMUGGLING
SUMMARY: Case against Karnataka BJP MLA over vulgar remark against actor Ranya Rao
തിരുവനന്തപുരം: നവംബര്‍ ഒന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി സപ്ലൈകോ. അന്‍പതാം വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് പ്രത്യേക ഓഫര്‍. സ്ത്രീ…
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഒരു കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് തുക തട്ടിയെടുക്കാനും കാമുകനൊപ്പം ജീവിക്കാനും വേണ്ടി അമ്മ മകനെ…
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ വ്യവസായി മുഹമ്മദ് ഷർഷാദ് അറസ്റ്റില്‍. 40 ലക്ഷം രൂപ തട്ടിയ കേസില്‍ എറണാകുളം ടൗണ്‍…
തിരുവനന്തപുരം: പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക…
ബെംഗളൂരു: മെെസൂരു ശ്രീ മുത്തപ്പന്‍ മടപ്പുരയിലെ ഈ വര്‍ഷത്തെ പുത്തരി വെള്ളാട്ട ചടങ്ങുകള്‍ ഞായറാഴ്ച രാവിലെ മുതല്‍ നടക്കും. രാവിലെ…
തിരുവനന്തപുരം: സർക്കാർ വാഹനങ്ങള്‍ക്കെല്ലാം ഇനി മുതല്‍ കെഎല്‍ 90 എന്ന രജിസ്‌ട്രേഷൻ സീരീസ്. ഇതുസംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കി. കെ…