ബെംഗളൂരു: സുപ്രീം കോടതിയുടേത് അല്ലാത്ത വിധി തെറ്റായി ഉദ്ധരിച്ച സിവിൽ കോടതി ജഡ്ജിക്കെതിരെ നടപടി നിർദേശിച്ച് കർണാടക ഹൈക്കോടതി. സിവില്‍ പ്രൊസിജ്യര്‍ കോഡ് (സിപിസി) പ്രകാരം സമര്‍പ്പിച്ച അപേക്ഷയില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനിടെയാണ് നിലവിലില്ലാത്ത സുപ്രീം കോടതി വിധികള്‍ സിവില്‍ കോടതി ജഡ്ജി ചൂണ്ടിക്കാട്ടിയത്. സിവില്‍ കോടതി ജഡ്ജി ഉദ്ധരിച്ച രണ്ട് ഉത്തരവുകള്‍ സുപ്രീം കോടതിയോ മറ്റ് കോടതികളോ പുറപ്പെടുവിക്കാത്തതാണെന്ന് ഹൈക്കോടതി കണ്ടെത്തി.
വിഷയത്തില്‍ ജഡ്ജിയ്‌ക്കെതിരെ അന്വേഷണം നടത്തുമെന്നും നിയമപരമായ നടപടി സ്വീകരിക്കുമെന്നും ജസ്റ്റിസ് ആര്‍. ദേവദാസ് അറിയിച്ചു. ജഡ്ജിയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ചീഫ് ജസ്റ്റിസിന് മുമ്പാകെ കേസ് സമര്‍പ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
പ്രതികളുടെ ഹര്‍ജി തള്ളികൊണ്ട് സുപ്രീം കോടതിയിലെ രണ്ട് കേസുകളുടെ വിധിയാണ് സിവില്‍ കോടതി ജഡ്ജി പരാമര്‍ശിച്ചത്. ജലാന്‍ ട്രേഡിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് വേഴ്‌സസ് മില്ലേനിയം ടെലികോം ലിമിറ്റഡ്, ക്വാള്‍ണര്‍ സെമിന്റേഷന്‍ ഇന്ത്യ ലിമിറ്റഡ് വേഴ്‌സസ് അചില്‍ ബില്‍ഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കേസുകളാണ് സിവില്‍ കോടതി ജഡ്ജി ഉദ്ധരിച്ചത്. എന്നാല്‍ സുപ്രീം കോടതി ഈ കേസുകളില്‍ ഇത്തരം വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടില്ലെന്ന് ഹൈക്കോടതി കണ്ടെത്തുകയായിരുന്നു.
TAGS: KARNATAKA HIGH COURT
SUMMARY: Karnataka HC orders probe into lower court judge citing non-existent Supreme Court verdict in order
ന്യൂയോർക്ക്: ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന്…
മംഗളുരു: നൂറിലേറെപേരുടെ മൃതദേഹങ്ങൾ നിർബന്ധത്തിന് വഴങ്ങി താൻ കുഴിച്ചുമൂടി എന്ന മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ധര്‍മസ്ഥലയില്‍ മണ്ണുകുഴിച്ചു…
ബെംഗളൂരു: തിരുവനന്തപുരം വെള്ളായണി സ്വദേശി എസ്. രാജേന്ദ്രൻ (83) ബെംഗളൂരുവില്‍ അന്തരിച്ചു. റിട്ട. ഐടിഐ ജീവനക്കാരനാണ്. രാമമൂർത്തിനഗർ നാരായണ റെഡ്ഡി…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തികുറയുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ നാളെ 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം…
ബെംഗളൂരു: ശിവമൊഗ്ഗയിൽ ഓടിക്കൊണ്ടിരിക്കെ ബോഗികൾക്കിടയിലെ കപ്ലിങ് തകരാറിലായതിനെ തുടർന്ന് ട്രെയിൻ 2 ഭാഗങ്ങളായി വേർപ്പെട്ടു. തലഗുപ്പ-മൈസൂരു പാസഞ്ചർ ട്രെയിനാണ് അപകടത്തിൽപെട്ടത്.…
ബെംഗളൂരു: കെആർ പുരം മെട്രോ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കറുത്ത പെട്ടി കണ്ടെത്തിയതു പരിഭ്രാന്തി പടർത്തി. ഇന്ന് വൈകുന്നേരം 4…