ബെംഗളൂരു: വനിതാ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർക്കെതിരെ അശ്ലീല പരാമർശം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് സി.ടി രവിക്കെതിരായ കേസ് സിഐഡിക്ക് കൈമാറി. നിയമനിർമാണ കൗൺസിൽ യോഗത്തിൽ വെച്ചായിരുന്നു സംഭവം.
കൗൺസിൽ യോഗത്തിനിടെ കോൺഗ്രസിന്റെയും ബിജെപിയുടെയും അംഗങ്ങൾ തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിനിടെയാണ് മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർക്കെതിരേ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പദമുപയോഗിച്ചു എന്ന പരാതി വന്നത്.
ഇതിനെ തുടർന്ന് സിടി രവിയെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. പിന്നീട് കർണാടക ഹൈക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. വിഷയത്തിൽ ഇതുവരെ ബെംഗളൂരു പോലീസായിരുന്നു അന്വേഷണം നടത്തിവന്നത്. എന്നാൽ സി.ടി രവി അശ്ലീലപരാമർശം നടത്തുന്നത് ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് വ്യക്തമായിട്ടില്ലെന്ന് നിയമനിർമാണ കൗൺസിൽ ചെയർമാനും ബിജെപി നേതാവുമായ ബസവരാജ് ഹൊരട്ടിയുടെ പറഞ്ഞു.
TAGS: KARNATAKA | CT RAVI
SUMMARY: Karnataka orders CID probe over BJP legislator CT Ravi’s ‘derogatory remark against minister Laxmi Hebbalkar
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…