ബെംഗളൂരു: യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കന്നഡ നടൻ വരുൺ ആരാധ്യക്കെതിരെ പോലീസ് കേസെടുത്തു. സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ വർഷ കാവേരിയാണ് വരുന്നിനെതിരെ പരാതി നൽകിയത്. കാമുകനായിരുന്ന വരുൺ തന്നെ വഞ്ചിച്ചത് പിടികൂടിയപ്പോഴാണ് ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് വർഷ നൽകിയ പരാതിയിൽ പറഞ്ഞു. ഇരുവരും 2019 മുതൽ പ്രണയത്തിലായിരുന്നു. 2023 ലാണ് വരുണിന്റെയും മറ്റൊരു യുവതിയുടെയും സ്വകാര്യ ചിത്രങ്ങൾ കാണാനിടയാകുന്നത്. ഇതോടെ ഇവർ ബന്ധം അവസാനിപ്പിച്ചു. ഇതിന് പിന്നാലെയാണ് നടൻ ബ്ലാക്ക്മെയിലിംഗ് ആരംഭിച്ചത്.
കൊലപാതക ഭീഷണിയടക്കം നേരിട്ടതോടെ കുറച്ചു നാൾ വർഷ കാര്യങ്ങൾ പുറത്തുപറഞ്ഞിരുന്നില്ല. ഇതിനിടെ വീഡിയോയും ചിത്രങ്ങളും വർഷയ്‌ക്ക് അയച്ചു നൽകുകയും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സഹികെട്ടതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്. വേറെ ആരെയെങ്കിലും വിവാഹം ചെയ്താൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. ബസവേശ്വര നഗർ പോലീസാണ് നടനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
TAGS: BOOKED | BENGALURU
SUMMARY: Kannada actor booked for blackmailing women friend
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനില്‍ മേയർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ.എസ്.ശബരീനാഥന്‍ മത്സരിക്കും. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മേരി പുഷ്പവും…
മലപ്പുറം: മാനസിക വൈകല്യമുള്ള 23കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവി രുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിയെ വളാഞ്ചേരി പോലീസ് പിടികൂടി.…
ന്യൂഡല്‍ഹി: ഐഎസ്‌ആർഒയുടെ എല്‍വിഎം 3 എം 6 വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ…
തിരുവനന്തപുരം: ഐഎഫ്‌എഫ്കെ സ്ക്രീനിങ്ങിനെത്തിയ ചലച്ചിത്രപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസില്‍ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു. സംവിധായകനെ പിന്നീട്…
തിരുവനന്തപുരം: ഒരു ലക്ഷം രൂപ കടന്നിട്ടും പിന്നോട്ട് ഇറങ്ങാതെ സ്വര്‍ണം. രാജ്യാന്തര വിപണിയിലും കേരളത്തിലും ഇന്നും വില വര്‍ധിച്ചു. ഇന്ന്…
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കെ പി ശങ്കര്‍ദാസും എന്‍ വിജയകുമാറും. ഇരുവരും കൊല്ലം വിജിലന്‍സ്…