ബെംഗളൂരു: സിദ്ധാർഥ വിഹാര ട്രസ്റ്റിന് സർക്കാർ ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട് മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ പരാതി. ബിജെപി നേതാവ് രമേശാണ് ലോകായുക്തയിൽ പരാതി നൽകിയത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള സിദ്ധാർഥ വിഹാര ട്രസ്റ്റിന് അഞ്ച് ഏക്കർ ഭൂമി അനുവദിച്ചതിൽ ക്രമക്കേട് ഉണ്ടെന്നാണ് ആരോപണം.
ട്രസ്റ്റിന് കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്മെന്റ് ബോർഡിന്റെ (കെ.ഐ.എ.ഡി.ബി) ഭൂമി അനുവദിച്ചിരുന്നു. ബെംഗളൂരുവിന് സമീപത്തെ ഡിഫൻസ് എയ്റോസ്പെയ്സ് പാർക്കിൽ പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കാനായി മാറ്റിവെച്ച 45.94 ഏക്കറിലെ അഞ്ചേക്കറോളം സ്ഥലമാണ് ട്രസ്റ്റിന് അനുവദിച്ചത്. പട്ടികജാതി വിഭാഗക്കാർക്ക് അനുവദിക്കേണ്ട സ്ഥലം ലഭിച്ചത് ഖാർഗെയുടെ ഭാര്യയും മരുമകനും മക്കളും ചേർന്ന ട്രസ്റ്റിനാണെന്നും ഇത് അധികാരദുർവിനിയോഗവും സ്വജനപക്ഷപാതവുമാണെന്നും പരാതിയിൽ ആരോപിച്ചു.
മല്ലികാർജുൻ ഖാർഗെ, കർണാടക മന്ത്രി പ്രിയങ്ക് എം ഖാർഗെ, രാഹുൽ എം ഖാർഗെ, രാധാഭായ് എം ഖാർഗെ, രാധാകൃഷ്ണ, കർണാടക മന്ത്രി എം ബി പാട്ടീൽ, ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. എസ്. സെൽവകുമാർ എന്നിവരുടെ പേരുകളാണ് പരാതിയിൽ പരാമർശിച്ചിരിക്കുന്നത്. 394 പേജുകളുള്ള രേഖകളാണ് ബിജെപി നേതാവ് തന്റെ വാദങ്ങൾ ശരിവെക്കുന്നതിന് തെളിവായി സമർപ്പിച്ചിരിക്കുന്നത്. പരാതിയിൽ പേരുള്ളവരുടെ നടപടികളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് രമേശ് ആവശ്യപ്പെട്ടു.
TAGS: KARNATAKA | MALLIKARJUN KHARGE
SUMMARY: Karnataka BJP leader files land grabbing charges against firm allegedly owned by Congress’ President Kharge
തിരുവനന്തപുരം: വീട്ടില്‍ ബന്ധുക്കളില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്കൂള്‍ വിദ്യാർഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നല്‍കാനും പ്രത്യേക കർമ്മപദ്ധതിക്ക് രൂപം…
കൊച്ചി: ബലാത്സം?ഗ കേസില്‍ ഒളിവില്‍ കഴിയുന്ന റാപ്പര്‍ വേടന് വേണ്ടി പരിശോധന ശക്തമാക്കി പോലീസ്. അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയാണ്…
ആലപ്പുഴ: ആലപ്പുഴയില്‍ ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം. കുട്ടിയുടെ പിതാവ് ഇന്നലെ വീട്ടില്‍ എത്തിയിരുന്നു. തൊട്ടടുത്ത…
തിരുവനന്തപുരം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലുടമയ്ക്ക് ദാരുണാന്ത്യം. നെടുമങ്ങാട് മാണിക്യപുരത്താണ് സംഭവം. ഹോട്ടലുടമയായ വിജയനാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ്…
ബെംഗളൂരു: എം,ഡി.എം.എ വിതരണ ശൃംഖല തലവനടക്കം നാല് പേര് മംഗളൂരുവില്‍ അറസ്റ്റിലായി. ഉഡുപ്പി ഉദ്യാവര സാമ്പിഗെ നഗർ സ്വദേശി ദേവരാജ്…
തൃശൂർ: തൃശ്ശൂരില്‍ കൃഷിയിടത്തില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവിനും ഷോക്കേറ്റു.…