LATEST NEWS

പി.സി. ജോര്‍ജിനെതിരായ വിദ്വേഷ പരാമര്‍ശ കേസ്; പോലീസിനോട് റിപ്പോര്‍ട്ട് തേടി മജിസ്ട്രേറ്റ് കോടതി

ഇടുക്കി: വിദ്വേഷ പരാമർശത്തില്‍ പി.സി ജോർജിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട സ്വകാര്യ പരാതിയില്‍ പോലീസിനോട് റിപ്പോർട്ട് തേടി തൊടുപുഴ മജിസ്‌ട്രേറ്റ് കോടതി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിർദ്ദേശം. കേസ് അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും. അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിലായിരുന്നു പി.സി ജോർജിന്റെ മതവിദ്വേഷ പരാമർശം.

എച്ച്‌ആർഡിഎസ് സംഘടിപ്പിച്ച പരിപാടിയില്‍ മറ്റുള്ളവർക്ക് ജീവിക്കാൻ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്ലിംകള്‍ വളർത്തിക്കൊണ്ടുവരുന്നു. ഭാരതത്തോട് സ്‌നേഹമില്ലാത്ത ഒരുവനും ഇവിടെ ജീവിക്കുന്നത് ശരിയല്ല. ക്രിക്കറ്റ് മാച്ചില്‍ പാകിസ്താന്റെ വിക്കറ്റ് പോകുമ്പോൾ ചിലർ അല്ലാഹു അക്ബർ വിളിക്കുന്നു. ഇതിന്റെ പേരില്‍ പിണറായി കേസെടുത്താലും തനിക്ക് പ്രശ്നമില്ലെന്നാണ് പി.സി ജോർജ് പറഞ്ഞത്.

SUMMARY: Hate speech case against PC George; Magistrate court seeks report from police

NEWS BUREAU

Recent Posts

ആഗോള അയ്യപ്പ സംഗമത്തില്‍ സ്റ്റാലിന്‍ പങ്കെടുക്കില്ല

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പങ്കെടുക്കില്ല. സ്റ്റാലിന് പകരം മറ്റ് രണ്ട് മന്ത്രിമാര്‍…

22 minutes ago

സ്വര്‍ണ വിലയിൽ വർധനവ്

കൊച്ചി: കേരളത്തിൽ സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. കഴിഞ്ഞ ദിവസം താഴേക്ക് ഇറങ്ങിയ സ്വർണ വിലയാണ് ഇന്ന് വീണ്ടും കൂടിയത്.…

1 hour ago

രാഹുല്‍ മാങ്കൂട്ടത്തില്‍ നിരപരാധിത്വം തെളിയിക്കണം; കടുത്ത നിലപാടെടുത്ത് എഐസിസി

ഡൽഹി: പാര്‍ട്ടിയില്‍ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിരപരാധിത്വം തെളിയിക്കണമെന്ന് നിലപാടെടുത്ത് എഐസിസി. കാര്യങ്ങള്‍ വ്യക്തമാക്കാതെ ഇനി…

2 hours ago

മൈസൂരു ദസറ ഉദ്ഘാടനത്തിന് ബാനു മുഷ്താഖ്; എതിർപ്പുമായി ബിജെപി നേതാക്കള്‍

ബെംഗളൂരു: അന്താരാഷ്ട്ര ബുക്കർ പ്രൈസ് ജേതാവും കന്നഡ എഴുത്തുകാരിയുമായ മുഷ്താഖ് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യുമെന്ന സർക്കാർ തീരുമാനത്തെ എതിർത്ത്…

2 hours ago

പൂരം കലക്കല്‍ കേസ്; എം ആര്‍ അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ടെന്ന് ഡിജിപി

തിരുവനന്തപുരം: പൂരം കലക്കലില്‍ എഡിജിപി എം.ആർ അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി. പോലീസില്‍ നിന്ന്…

2 hours ago

ആര്യനാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ജീവനൊടുക്കി. ആര്യനാട് - കോട്ടയ്ക്കകം വാര്‍ഡ് മെമ്പര്‍ ശ്രീജയാണ് മരിച്ചത്. രാവിലെ…

3 hours ago