ബെംഗളൂരു : മഹാത്മാ ഗാന്ധിയെ അവഹേളിച്ച് സംസാരിച്ചതിന് എംഎൽഎയുടെ പേരിൽ പോലീസ് കേസെടുത്തു. വിജയപുര എംഎൽഎ ബസനഗൗഡ പാട്ടീല്‍ യത്നലിനെതിരെയാണ് പോലീസ് കേസെടുത്തത്. മേയ് 11-ന് വിജയപുരയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ ഗാന്ധിജിയെ പാകിസ്ഥാന്റെ പിതാവ് എന്ന് വിളിച്ചാണ് യത്നൽ അവഹേളിച്ചത്.
ഭാരതീയ ന്യായ സംഹിതയിലെ 196, 353 വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വിജയപുരയിലെ കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിൽ ആദർശ് നഗർ പോലീസാണ് കേസെടുത്തത്. ഗാന്ധിജി ഇന്ത്യയെ വിഭജിച്ച് പാകിസ്ഥാന് രൂപംനൽകിയെന്നും ഇത് മുസ്‌ലിങ്ങൾക്കുവേണ്ടിയാണ് ചെയ്തതെന്നും ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കുന്നത് ഇന്ത്യക്കാർക്ക് നാണക്കേടാണെന്നും യത്നൽ പറഞ്ഞതായി പരാതിയില്‍ പറയുന്നു. നേരത്തെ ബിജെപി സര്‍ക്കാറില്‍ മന്ത്രിയായിരുന്നു യത്നല്‍. പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിന്‍റെ പേരില്‍ അടുത്തിടെ സംഘടനയില്‍ നിന്നും യത്നലിനെ പുറത്താക്കിയിരുന്നു.
<BR>
TAGS : BASANAGOUDA PATIL YATNAL | POLICE CASE
SUMMARY : Police register case against MLA for insulting Gandhiji
ബെംഗളൂരു: കുശാൽനഗറിനടുത്തുള്ള ഹെരൂർ ഹാരങ്കി കായലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. ഹെബ്ബെട്ടഗേരി ഗ്രാമത്തിലെ പാണ്ടിര…
തൃശ്ശൂര്‍: സാമൂഹിക മാധ്യമങ്ങളില്‍ കുടുംബ കൗണ്‍സലിംഗ്, മോട്ടിവേഷന്‍ ക്ലാസുകള്‍ നടത്തിവന്ന ദമ്പതിമാര്‍ തമ്മില്‍ തര്‍ക്കം. മര്‍ദിച്ചെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ…
ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും നഗരത്തിലെ വിവിധ ക്ഷേത്രങ്ങളെ ഉൾപ്പെടുത്തിയുള്ള ക്ഷേത്ര…
ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ഉമര്‍ മുഹമ്മദിന്റെ രണ്ടാമത്തെ കാർ കണ്ടെത്തിയതായി പോലീസ്. സ്‌ഫോടനത്തില്‍ ചാവേറായി പൊട്ടിത്തെറിച്ച ഉമർ…
ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് യാത്രക്കാരെ പുറത്തിറക്കി വിശദമായ പരിശോധന നടത്തി. മുംബൈയിൽ…
ബെംഗളൂരു: സംസ്ഥാന നാടക മത്സരത്തിൽ 5 അവാർഡുകളടക്കം നിരവധി അവാർഡുകൾ സ്വന്തമാക്കിയ കോഴിക്കോട് സങ്കീർത്തനയുടെ നാടകം 'ചിറക്' ബെംഗളൂരുവില്‍ അരങ്ങേറും.…