LATEST NEWS

ബൈക്ക് യാത്രികരെ ഇടിച്ച്‌ തെറിപ്പിച്ചു; നടി ദിവ്യ സുരേഷിനെതിരെ കേസ്

ബെംഗളൂരു: ബൈക്ക് യാത്രക്കാരായ മൂന്ന് പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ കാർ കന്നഡ നടി ദിവ്യ സുരേഷിന്റേതാണെന്ന് പോലീസ് കണ്ടെത്തി. സംഭവത്തില്‍ നടിക്കെതിരെ പോലീസ് കേസെടുത്തു. ബൈതാരയണപുരയിലെ നിത്യ ഹോട്ടലിനു സമീപത്ത് വച്ചായിരുന്നു അപകടം. ഈ മാസം 4 ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം.

അമിത വേഗത്തിലെത്തിയ കാർ ബൈക്ക് യാത്രക്കാരായ കിരണ്‍, അനുഷ, അനിത എന്നിവരെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോകുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേർക്ക് പരുക്കേറ്റു. കിരണിനും അനുഷയ്ക്കും നിസ്സാര പരുക്കുകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. അനിതയ്ക്ക് കാലിന് ഒടിവ് ഉണ്ടായതിനെ തുടര്‍ന്ന് ബിജിഎസ് ആശുപത്രിയില്‍ ശസ്ത്രക്രിയ ആവശ്യമായി വന്നു.

തുടർന്ന് ഇവർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സംഭവ സ്ഥലത്തെയടക്കം നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് വാഹനം ദിവ്യ സുരേഷിന്റേതാണെന്ന് വ്യക്തമായത്. അപകടസമയം കാർ ഓടിച്ചിരുന്നത് ദിവ്യ തന്നെയാണെന്നും പോലീസ് കണ്ടെത്തി.

സംഭവത്തില്‍ നടിയുടെ കാർ പോലീസ് പിടിച്ചെടുത്തതായി ട്രാഫിക് വെസ്റ്റ് ഡിസിപി അനൂപ് ഷെട്ടി അറിയിച്ചു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. അപകടത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരുന്നതിനനുസരിച്ച്‌ കേസിന്റെ തുടർനടപടികള്‍ വ്യക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.

SUMMARY: Case filed against actress Divya Suresh for hitting and throwing bikers

NEWS BUREAU

Recent Posts

‘എല്ലാം പ്രശ്നങ്ങളും തീരും’; ബിനോയ് വിശ്വത്തെ എം.എന്‍ സ്മാരകത്തിലെത്തി കണ്ട് വി.ശിവന്‍കുട്ടി

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയില്‍ സിപിഐ ഉയര്‍ത്തിയ എതിര്‍പ്പ് പരിഹരിക്കാന്‍ സിപിഎമ്മിന്റെ അനുനയ നീക്കം. വിദ്യാഭ്യാസ മന്ത്രി വി…

3 minutes ago

പ്രളയ സാധ്യത; സംസ്ഥാനത്ത് പത്ത് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാനത്തെ വിവിധ നദികളില്‍ ജലസേചന വകുപ്പിന്റെ ജാഗ്രതാ നിർദേശം. പത്തനംതിട്ട ജില്ലയിലെ അച്ചൻകോവില്‍…

9 minutes ago

പോക്സോ കേസ്; മലപ്പുറത്ത് മുൻ അധ്യാപകനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

മലപ്പുറം: മലപ്പുറത്ത് പോക്സോ കേസ് പ്രതി ആയ മുൻ അധ്യാപകനെതിരെ ലുക്ക് ഔട്ട്‌ നോട്ടീസ്. കൊണ്ടോട്ടിയിലെ എല്‍പി സ്കൂള്‍ മുൻ…

1 hour ago

സിംഗപ്പൂരില്‍ ദീപാവലിക്ക് പടക്കം പൊട്ടിച്ച ഇന്ത്യക്കാരൻ അറസ്റ്റില്‍

സിംഗപ്പൂർ: സിംഗപ്പൂരില്‍ ദീപാവലിക്ക് പടക്കം പൊട്ടിച്ച ഇന്ത്യൻ വംശജൻ അറസ്റ്റില്‍. ദിലീപ് കുമാർ നിർമല്‍ കുമാർ എന്നയാളാണ് പിടിയിലായത്. പടക്കം…

2 hours ago

നടൻ ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ പിടിയിൽ

കൊച്ചി: നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ ആള്‍ പിടിയില്‍. മലപ്പുറം സ്വദേശി അഭിജിത് ആണ് പൊലീസിന്റെ പിടിയിലായത്.…

3 hours ago

സ്വർണവിലയില്‍ വന്‍ വര്‍ധന

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില മാറി മറിയുന്നു. ഇന്നലെ കുറഞ്ഞ സ്വർണവില ഇന്ന് കൂടി. 22 കാരറ്റ് ഒരു ഗ്രാമിന് ഇന്ന്…

3 hours ago