ബെംഗളൂരു : പുകവലിക്കാൻ പ്രത്യേകസ്ഥലം ഏർപ്പെടുത്തണമെന്ന നിയമം ലംഘിച്ചതിനെ തുടര്‍ന്ന് ക്രിക്കറ്റ്താരം വിരാട് കോലിയുടെ സഹഉടമസ്ഥതയിലുള്ള ബെംഗളൂരുവിലെ ബാർ ആൻഡ് റസ്റ്ററന്റിന്റെ പേരിൽ കേസെടുത്ത് പോലീസ്. കസ്തൂർബാ റോഡിലെ വൺ8 കമ്യൂൺ ബാറിന്റെ പേരിൽ കബൺപാർക്ക് പോലീസാണ് കേസെടുത്തത്.
പുകവലിയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്താൻ പോലീസ് നടത്തിയ പ്രത്യേക പരിശോധനയെത്തുടർന്നാണ് നടപടി. കോടതിയുടെ അനുമതിയോടെ സിഗരറ്റ്‌സ് ആൻഡ് അദർ ടുബാക്കോ പ്രോഡക്ട്‌സ് ആക്ട് പ്രകാരം ബാറിലെ മാനേജരെയും ജീവനക്കാരെയും പ്രതികളാക്കിയാണ് കേസെടുത്തത്.
ലോകപുകയില വിരുദ്ധദിനത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുകയില ഉത്പന്നങ്ങൾ വാങ്ങാനുള്ള കുറഞ്ഞ പ്രായപരിധി 18-ൽനിന്ന് 21 ആക്കി ഉയർത്തിയിരുന്നു. പൊതുസ്ഥലത്ത് പുകവലിക്കുന്നതിന്റെ ശിക്ഷ ആയിരം രൂപയായി വർധിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് പോലീസ് വിവിധ സ്ഥാപനങ്ങളിൽ വ്യാപക പരിശോധന നടത്തിയത്.
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…