ബെംഗളൂരു: നിയമ നിർമാണ കൗൺസിൽ യോഗത്തിനിടെ
മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറെ അധിക്ഷേപിച്ചെന്നാരോപിച്ച് സുവർണ വിധാൻസൗധയിലേക്ക് തള്ളിക്കയറി ബിജെപി എംഎൽസി സി.ടി. രവിയെ ആക്രമിക്കാൻ ശ്രമിച്ചവർക്കെതിരെ പോലീസ് കേസെടുത്തു.
ബെളഗാവിയില്‍ നടന്ന കൗൺസിൽ യോഗത്തിലെ പ്രതിഷേധത്തിനും ബഹളത്തിനുമിടയിലായിരുന്നു സംഭവം. രവിയെ ആക്രമിക്കാനായി ലക്ഷ്മി ഹെബ്ബാൾക്കറുടെ അനുയായികൾ കൗൺസിൽ ഹാളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചിരുന്നു. ഇതിന് രവി പോലീസിൽ പരാതിയും നൽകിയിരുന്നു. രവിയെ ആക്രമിച്ചതിനെതിരെ 2 ബിജെപി എംഎൽസിമാർ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടിയെ സമീപിച്ചിരുന്നു. തുടർന്ന് കൗൺസിൽ സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹിരെബാഗേവാഡി പോലീസാണ് കേസെടുത്തത്. കൗൺസിൽ ഹാളില്‍ നടന്ന പ്രശ്നത്തിലൂടെ തന്നെ കൊലപ്പെടുത്താൻ കളമൊരുക്കുകയായിരുന്നെന്ന് രവി കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. തന്റെ ജീവനുഭീഷണിയാണെന്നും രവി പറഞ്ഞിരുന്നു.
അതേസമയം രവിക്കെതിരെയുള്ള നിയമപോരാട്ടം തുടരുമെന്ന് മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ പറഞ്ഞു. നടപടികൾ വേഗത്തിലാക്കാൻ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടിയോടും മുഖ്യമന്ത്രി സിദ്ധരാമയ്യയോടും ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ധരിപ്പിക്കുമെന്നും രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തെഴുതുമെന്നും അവര്‍ പറഞ്ഞു.
<br>
TAGS : CT RAVI
SUMMARY : Case filed against those who tried to attack CT Ravi
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 72080 രൂപയാണ് ഒരു പവൻ…
തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ആർച്ച് ബിഷപ്പ് മാർ അപ്രേം മെത്രാപ്പോലീത്ത അന്തരിച്ചു. 85 വയസ്സായിരുന്നു. ഇന്ന് രാവിലെ…
തിരുവനന്തപുരം: കേരള സർവകലാശാല ജോയിന്റ് റജിസ്ട്രാർക്ക് സസ്പെൻഷൻ. റജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയിട്ടും റിപ്പോർട്ട് നൽകാതെ അവധിയിൽ…
ബാങ്ക് ഓഫ് ബറോഡ ലോക്കല്‍ ബാങ്ക് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ആകെ 2,500 തസ്തികകളിലാണ് ഒഴിവ്. അപേക്ഷ സമര്‍പ്പിക്കാനുള്ള…
കാസറഗോഡ്: കേരള കേന്ദ്ര സർവകലാശാലയിൽ ഈ അധ്യയനവർഷം മുതൽ മൂന്ന് പുതിയ ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കുന്നു. സ്കൂൾ ഓഫ് ബയോളജിക്കൽ…
കറാച്ചി: പാകിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയിൽ കെട്ടിടം തകർന്ന് 27 മരണം. കൊല്ലപ്പെട്ടവരിൽ കുറഞ്ഞത് 15 സ്ത്രീകളും മൂന്ന് കുട്ടികളും ഉണ്ടെന്നും…