Categories: KERALATOP NEWS

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്‌; അഡ്വ. ബെയ്‌ലിന്‍ ദാസിന് ജാമ്യം

തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ മർദിച്ച കേസില്‍ പ്രതിയായ അഡ്വ. ബെയ്‌ലിന്‍ ദാസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 12-ാം കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഗൗരവമുള്ള കുറ്റകൃത്യം ചെയ്ത പ്രതിക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം.

പ്രതിക്ക് ജാമ്യം ലഭിച്ചാല്‍ പ്രാഥമിക ഘട്ടത്തിലുള്ള അന്വേഷണം അട്ടിമറിക്കാൻ ഇടയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. എന്നാല്‍ ജൂനിയർ അഭിഭാഷകയാണ് പ്രകോപനമുണ്ടാക്കിയതെന്നും ഓഫീസിനുള്ളില്‍ നടന്ന നിസാര സംഭവത്തെ പാർവതീകരിക്കുകയാണെന്നും പ്രതിഭാഗം വാദിച്ചു. എന്ത് ഉപാധികളോടെയും ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

TAGS : LATEST NEWS
SUMMARY : Case of assault on young lawyer; Advocate Bailin Das granted bail

Savre Digital

Recent Posts

കോഴിക്കോട്ടെ വയോധികരായ സഹോദരിമാരുടെ മരണം കൊലപാതകം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട്: വയോധികരായ സഹോദരിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഇവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി.…

8 hours ago

അമ്പൂരിയില്‍ മയക്കുവെടി വച്ച് പിടികൂടിയ പുലി ചത്തു

തിരുവനന്തപുരം: അമ്പൂരിയില്‍നിന്നു മയക്കുവെടി വച്ച് പിടികൂടിയ പുലി ചത്തു. ഇന്നലെ നെയ്യാറിലെ പരിചരണ കേന്ദ്രത്തിലേക്കാണു പുലിയെ മാറ്റിയത്. പുലിയെ നിരീക്ഷിക്കാനായി…

9 hours ago

വോട്ടർ പട്ടികയിലെ ക്രമക്കേട് പരിശോധിക്കണം; തിരഞ്ഞെടുപ്പ് കമ്മിഷന് അപ്പീൽ നൽകി കർണാടക കോണ്‍ഗ്രസ്

ബെംഗളൂരു: കർണാടകയില്‍ വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് അപ്പീൽ നൽകി കർണാടക ഉപമുഖ്യമന്ത്രി ഡി കെ…

9 hours ago

ലോകത്തെ ഏറ്റവും വലിയ ആഢംബരക്കപ്പലിന്റെ വാട്ടർ സ്ലൈഡ് തകർന്നു, ഒരാൾക്ക് പരുക്ക്

വാഷിങ്ടണ്‍: ലോകത്തെ ഏറ്റവുംവലിയ ആഡംബരക്കപ്പലായ 'ഐക്കണ്‍ ഓഫ് ദ സീസി'ലെ വാട്ടർ സ്ലൈഡ് തകർന്ന് ഒരാൾക്ക് പരുക്കേറ്റു. കപ്പലിലെ വിനോദങ്ങളുടെ…

9 hours ago

കര്‍ണാടക സംസ്ഥാന യുവജനോത്സവത്തിന് വർണ്ണാഭ തുടക്കം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടകയിലെ യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന് ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ തുടക്കമായി.…

10 hours ago

കായിക മത്സരങ്ങൾ മാറ്റിവച്ചു

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ ഞായറാഴ്ച (10-08-2025) നടത്താൻ നിശ്ചയിച്ചിരുന്ന കായിക മത്സരങ്ങൾ പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവച്ചു. മത്സരങ്ങള്‍ സെപ്തമ്പര്‍…

10 hours ago