LATEST NEWS

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഒന്നാം പ്രതി പി എ സലീമിന് ഇരട്ട ജീവപര്യന്തവും മരണം വരെ തടവ് ശിക്ഷയും

കാസറഗോഡ്: പടന്നക്കാട് പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതി പിഎ സലീമിന് ഇരട്ട ജീവപര്യന്തവും മരണംവരെ തടവ് ശിക്ഷയും വിധിച്ച്‌ ഹൊസ്ദുർഗ് പോക്സോ അതിവേഗ കോടതി. രണ്ടാം പ്രതിയും പി എ സലീമിന്റെ സഹോദരിയുമായ സുവൈബയ്ക്ക് കോടതി പിരിയുന്നത് വരെ തടവും 1000 രൂപ പിഴയും വിധിച്ചു.

ശനിയാഴ്ച ഹോസ്ദുർഗ് പോക്സോ അതിവേഗ കോടതി ഒന്നാംപ്രതി പിഎ സലീമും , സഹോദരിയും രണ്ടാം പ്രതിയുമായ സുവൈബയും കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 2024 മെയ് മാസത്തില്‍ വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന 10 വയസ്സുകാരിയെ പ്രതി പി എ സലീം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കുട്ടിയുടെ സ്വർണ്ണ കമ്മല്‍ കവർന്ന് പെണ്‍കുട്ടിയെ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. രണ്ടാംപ്രതിയാണ് മോഷണ വസ്തു കൂത്തുപറമ്പിലെ ജ്വല്ലറിയില്‍ വിറ്റത്.

സംഭവം നടന്ന് 39 ദിവസത്തിന് ശേഷം 300 പേജ് ഉള്ള കുറ്റപത്രം ആണ് പോലീസ് കോടതിയില്‍ സമർപ്പിച്ചത്. 67 സാക്ഷി മൊഴികളും, 42 ശാസ്ത്രീയ തെളിവുകളും ഉള്‍പ്പെടുത്തിയായിരുന്നു കുറ്റപത്രം. കാമാസക്തിക്കായി തട്ടിക്കൊണ്ടുപോകല്‍, പോക്സോ, വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം ചെയ്യാനായി വീട്ടില്‍ അതിക്രമിച്ചു കയറുക തുടങ്ങിയ വകുപ്പുകളാണ് പ്രതിയായ പി എ സലീമിനെതിരെ പോലീസ് ചുമത്തിയിരുന്നത്.

SUMMARY: Case of kidnapping and raping a 10-year-old girl; First accused P.A. Saleem sentenced to double life imprisonment and imprisonment till death

NEWS BUREAU

Recent Posts

വോ​ട്ടെ​ടു​പ്പ് ദി​വ​സം വേ​ത​ന​ത്തോ​ടു​കൂ​ടി അ​വ​ധി; സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കാണ് അവധി, ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണമെന്ന് തിഞ്ഞെടുപ്പ് കമ്മീഷൻ.…

21 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് പല്ലശ്ശന ചെമ്മനിക്കര വീട്ടില്‍ സി.കെ.ആർ.മൂർത്തി (94) ബെംഗളൂരുവില്‍ അന്തരിച്ചു. രാമമൂർത്തിനഗർ, സർ. എം വി നഗർ, 18-ാം…

1 hour ago

കെഎസ്ആര്‍ടിസി പമ്പ-കോയമ്പത്തൂര്‍ അന്തര്‍സംസ്ഥാന സര്‍വീസ് തുടങ്ങി; പമ്പ-തെങ്കാശി സര്‍വീസ് നാളെ മുതല്‍

പമ്പ: ശബരിമല തീർത്ഥാടകർക്കായി കെഎസ്ആർടിസി പുതുതായി പമ്പയിൽ നിന്ന് നേരിട്ട് തമിഴ്നാട്ടിലേക്ക് അന്തർസംസ്ഥാന സർവീസ് തുടങ്ങി. പമ്പ-കോയമ്പത്തൂർ സർവീസാണ് ആരംഭിച്ചിട്ടുള്ളത്.…

2 hours ago

പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്: ഒരു പ്രതി കൂടി അറസ്റ്റില്‍

പാലക്കാട്:  ആർ.എസ്.എസ് നേതാവ് ശ്രീനിവാസൻ വധക്കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന ഒരാളെക്കൂടി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) അറസ്റ്റ് ചെയ്തു. കേസിലെ…

2 hours ago

എച്ച്‌.സി.‌എൽ സൈക്ലത്തൺ ഫെബ്രുവരിയിൽ ബെംഗളൂരുവിൽ

ബെംഗളൂരു: എച്ച്‌.സി.‌എൽ സൈക്ലത്തൺ ആദ്യ പതിപ്പ് ബെംഗളൂരുവിൽ നടക്കും. സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (സി.എഫ്.ഐ)യുമായി സഹകരിച്ച് എച്ച്.സി.എൽ ഗ്രൂപ്പ്…

3 hours ago

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​നാ​യി വാ​ശി പി​ടി​ക്കി​ല്ല, പാ​ർ​ട്ടി പ​റ​യു​ന്ന എ​ന്ത് ജോ​ലി​യും ചെയ്യും- ഡി. ​കെ. ശി​വ​കു​മാ​ർ

ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് നേതൃത്വത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിൽ, മുഖ്യമന്ത്രി സ്ഥാ​ന​ത്തി​നാ​യി വാ​ശി പി​ടി​ക്കാന്‍ താൻ ആഗ്രഹിക്കുന്നില്ലെന്നും പാർട്ടി ഹൈക്കമാൻഡ് ഇക്കാര്യങ്ങളില്‍ തീ​രു​മാ​നം…

3 hours ago