LATEST NEWS

പതിനാറുകാരനെ പീഡിപ്പിച്ച കേസ്: ഒരാൾ കൂടി പിടിയിൽ; ഇതുവരെ അറസ്റ്റിലായത് 10 പേർ

കാസറഗോഡ്: ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പയ്യന്നൂർ സ്വദേശി ​ഗിരീഷാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 10 ആയി. ഇനി ആറു പേരെ കൂടി പിടികൂടാനുണ്ട്. ഇവർക്കായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി. പോക്‌സോ വകുപ്പുകൾ പ്രകാരം രജിസ്‌റ്റർ ചെയ്‌ത കേസിൽ ഇതുവരെ അറസ്‌റ്റിലായ ഏഴ്‌ പേരെ റിമാൻഡ്‌ ചെയ്‌തിട്ടുണ്ട്.

ഒന്‍പതാം ക്ലാസ്‌ വിദ്യാർഥിയാണ്‌ പീഡനത്തിന്‌ ഇരയായത്‌.  എട്ടുമുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന കാലയളവിൽ വീട്ടിലും വിവിധ ഇടങ്ങളിലുമായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കുട്ടി ചൈൽഡ് ലൈനിൽ മൊഴി നൽകിയത്.

കാസറഗോഡ്, കണ്ണൂർ, കോഴിക്കോട്‌ ജില്ലകളിലുള്ളവർ പ്രതിപ്പട്ടികയിലുണ്ട്‌. 14 കേസുകളാണ്‌ ഇതുമായി ബന്ധപ്പെട്ട്‌ പോലീസ്‌ രജിസ്‌റ്റർ ചെയ്‌തത്‌. ബേക്കൽ എഇഒ പടന്നക്കാട്ടെ സൈനുദ്ദീൻ (52), ആർപിഎഫ് ജീവനക്കാരൻ എരവിലെ ചിത്രരാജ് (48), കൊടക്കാട്‌ വെള്ളച്ചാലിലെ സുകേഷ് (30), വടക്കേ കൊവ്വലിലെ റയീസ് (40), കാരോളത്തെ അബ്ദുൾ റഹിമാൻ (55), ചന്തേരയിലെ അഫ്‌സൽ (23) എന്നിവരാണ്‌ നേരത്തെ അറസ്‌റ്റിലായത്‌. പ്രതികളെ ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. ചന്തേര സിഐ പി പ്രശാന്തിനാണ്‌ നേതൃത്വത്തിൽ നാല്‌ എസ്‌എ്ച്ച്‌ഒമാർക്കാണ്‌ അന്വേഷണ ചുമതല.

കേസില്‍ ഒളിവില്‍ പോയ യൂത്ത് ലീഗ് നേതാവ് തൃക്കരിപ്പൂർ വടക്കുമ്പാട്ടെ സിറാജിനെതിരെ (46) പോലീസ് തെരച്ചിൽ ഊർജിതമാക്കി. യൂത്ത് ലീഗിന്റെ തൃക്കരിപ്പൂർ പഞ്ചായത്ത്‌ ഭാരവാഹിയാണിയാൾ. വീട്ടിൽ പോലീസ് അന്വേഷിച്ചെത്തുന്നതിന്‌ മുന്പ്‌ ഇയാൾ മുങ്ങുകയായിരുന്നു. ഇയാളുടെ രണ്ട് മൊബൈൽ ഫോണും സ്വിച്ച് ഓഫാണ്.
SUMMARY: Case of molestation of 16-year-old: One more person arrested; 10 people arrested so far

NEWS DESK

Recent Posts

കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികള്‍ക്ക് (എസ്‌ഐആര്‍) ഇന്ന് തുടക്കം

തിരുവനന്തപുരം: കേരളമടക്കമുള്ള ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലും തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്‌ഐആര്‍) നടപടികൾക്ക് ഇന്ന് തുടക്കമാകും. വീടുകൾ…

22 minutes ago

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ കായികതാരങ്ങൾക്ക് അവസരം

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ സ്‌പോർട്‌സ് ക്വോട്ടയിൽ കോൺസ്‌റ്റബിൾ ജനറൽ ഡ്യൂട്ടി (ഗ്രൂപ്പ് സി…

8 hours ago

കുളിപ്പിക്കുന്നതിനിടെ കിണറ്റിൽ വീണു; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കണ്ണൂർ: കുളിപ്പിക്കുന്നതിനിടെ രണ്ടു മാസം പ്രായമായ കുട്ടി കിണറ്റിൽ വീണു മരിച്ചു. തളിപ്പറമ്പ് കുറുമാത്തൂർ പൊക്കുണ്ട് ജാബിർ–മുബഷിറ ദമ്പതികളുടെ മകൻ…

8 hours ago

കൈരളി വെൽഫെയർ അസോസിയേഷൻ ഗുരുവന്ദനം

ബെംഗളൂരു: കൈരളി വെൽഫെയർ അസോസിയേഷൻ (കെ.ഡബ്ല്യു.എ) ഗുരുവന്ദനം പുരസ്കാരങ്ങൾ വിതരണം ചെയ്തു. 75 വയസ്സിനു മുകളിലുള്ള മുതിർന്ന അംഗങ്ങൾക്ക് അധ്യാപന…

8 hours ago

എം.ടി. സ്മൃതി സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം നോർത്ത് വെസ്റ്റ് കലാസാഹിത്യവിഭാഗം എം.ടി. സ്മൃതി സംഘടിപ്പിച്ചു. മലയാള സാഹിത്യകാരന്മാരിൽ ഏറ്റവും ജനപ്രീതി നേടിയ ചെറുകഥാകൃത്തും, നോവലിസ്റ്റും…

8 hours ago

പഴം തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം; വയോധികന് ദാരുണാന്ത്യം

കണ്ണൂര്‍: പഴം തൊണ്ടയിൽ കുടുങ്ങി 62കാരൻ മരിച്ചു. ചക്കരക്കലിൽ ആണ് സംഭവം. കാപ്പാട് പെരിങ്ങളായി കുടക്കര ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം…

8 hours ago