BENGALURU UPDATES

എടിഎമ്മുകളിൽ നിറയ്ക്കാൻ കൊണ്ടുപോയ 1.37 കോടി രൂപയുമായി ക്യാഷ് മാനേജ്‌മെന്റ് ജീവനക്കാർ മുങ്ങി

ബെംഗളൂരു: ക്യാഷ് മാനേജ്‌മെന്റ് സർവീസസ് സ്ഥാപനത്തിലെ ജീവനക്കാർ എടിഎമ്മുകളിൽ നിക്ഷേപിക്കാന്‍ ഏല്‍പ്പിച്ച 1.38 കോടി രൂപയുമായി മുങ്ങി. ആക്സിസ് ബാങ്കിന്റെ കോറമംഗല ശാഖയിൽ നിന്ന്, എടിഎമ്മുകളിൽ നിറയ്ക്കാൻ കൊണ്ടുപോയ തുകയുമായാണ് പേയ്മെന്റ് സർവീസ് കമ്പനി ജീവനക്കാർ കടന്നുകളഞ്ഞത്.

 

എടിഎമ്മുകളിൽ തുക നിക്ഷേപിച്ച ശേഷം ജീവനക്കാർ തിരിച്ചു റിപ്പോർട്ട് ചെയ്യാത്തതിനാൽ സംശയം തോന്നിയ പേയ്‌മെന്റ് സർവീസ് ഉദ്യോഗസ്ഥര്‍ കോറമംഗല പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രവീൺ, ധനശേക എ, രാമക്ക, ഹരീഷ് കുമാർ എന്നീ ജീവനക്കാര്‍ക്കെതിരെ പോലീസ് പോലീസ് കേസെടുത്തു. ഇവരെ കണ്ടെത്താനുള്ള ശ്രമം നടത്തുകയാണെന്നു പോലീസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നവംബറിൽ നഗരത്തിൽ സമാന രീതിയില്‍ പണം കവര്‍ന്ന സംഭവം നടന്നിരുന്നു. എടിഎമ്മിലേക്കു നിറയ്ക്കാന്‍ കൊണ്ടുപോയ 11 കോടി രൂപയാണ് ജീവനക്കാര്‍ ചേര്‍ന്ന്  കൊള്ളയടി‍ച്ചത്.
SUMMARY: Cash management employees go missing with Rs 1.37 crore they took to refill ATMs

NEWS DESK

Recent Posts

വിമാനാപകടം; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. ബാരാമതിയില്‍ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിമാനം…

27 minutes ago

സന്നിധാനത്തെ ഷൂട്ടിംഗ് വിവാദം; സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴിയെടുത്തു

കൊച്ചി: സന്നിധാനത്തെ ഷൂട്ടിംഗ് വിവാദവുമായി ബന്ധപ്പെട്ട് സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴി എടുത്തു. ദേവസ്വം വിജിലൻസ് എസ് പി ഇന്ന്…

1 hour ago

മുഴുവന്‍ പഞ്ചായത്ത് ഓഫീസുകൾക്കും ഇനി ഗാന്ധിജിയുടെ പേര്; നിർണായക തീരുമാനവുമായി കർണാടക

ബെംഗളൂരു: കർണാടകയിലെ മുഴുവൻ ഗ്രാമപ്പഞ്ചായത്ത് ഓഫീസുകൾക്കും മഹാത്മാഗാന്ധിയുടെ പേര് നൽകുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി ഒഴിവാക്കി വിബി-ജി റാംജി…

2 hours ago

ഉഡുപ്പിയിൽ ബോട്ടപകടം; മൈ​സൂ​രുവില്‍ നിന്നുള്ള മൂന്ന് വിനോദ സഞ്ചാരികൾ മരിച്ചു

ബെംഗളൂരു: ഉ​ഡു​പ്പിയിലെ കോ​ഡി​ബെ​ൻ​ഗ്രെ ബീ​ച്ചി​ന് സ​മീ​പത്തുണ്ടായ ബോ​ട്ട് അ​പ​ക​ട​ത്തി​ൽ മൈ​സൂ​രു സ്വദേശികളായ മൂ​ന്നു വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ മ​രി​ച്ചു. സ​ര​സ്വ​തി​പു​രത്തെ ശ​ങ്ക​ര​പ്പ (22),…

2 hours ago

കീം പ്രവേശനം: ജനുവരി 31 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ കേരളത്തിലെ എൻജിനിയറിം​ഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള (KEAM 2026) പ്രവേശനത്തിന്…

2 hours ago

ടെസി തോമസിന് കേരള ശാസ്ത്ര പുരസ്കാരം

തിരുവനന്തപുരം: 2024ലെ കേരള ശാസ്ത്ര പുരസ്കാരത്തിന് ഏറോനോട്ടിക്കൽ സിസ്റ്റംസ് (ഡിആർഡിഒ) മുൻ ഡയറക്ടർ ജനറൽ ഡോ. ടെസി തോമസിനെ തിരഞ്ഞെടുത്തു.…

2 hours ago