പത്തനംതിട്ട: ദേവസ്വം ബോര്‍ഡിന്റെ ജാതി വിവേചനത്തിനെതിരെ എസ് എന്‍ ഡി പി സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ച് പ്രവേശിച്ചു സമരം നടത്തി. റാന്നി പെരുനാട് കക്കാട്ട് കോയിക്കല്‍ ശ്രീ ധർമശാസ്‌തക്ഷേത്രത്തിലാണ് അൻപതോളം ഭക്തര്‍ ഷർട്ട് ധരിച്ച് കയറിയത്. എല്ലാ ക്ഷേത്രങ്ങളിലും ഷർട്ട് ധരിച്ച് കയറാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തിയത്.
സ്ത്രീകൾ മുടി അഴിച്ചിട്ടും പുരുഷന്മാർ ഷർട്ട്, ബനിയൻ, കൈലി എന്നിവ ധരിച്ചും ക്ഷേത്രത്തിൽ പ്രവേശിക്കരുത് എന്ന ബോർഡ് ക്ഷേത്രത്തിൽ തൂക്കിയിട്ടുണ്ട്. ക്ഷേത്രം നിലനിൽക്കുന്ന പഞ്ചായത്തായ പെരുനാട്, നാറാണംമൂഴി ഗ്രാമപഞ്ചായത്തുകൾ സമീപ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നിന്നുള്ള എസ്എൻഡിപി ശാഖകളിലെ ഭക്തരാണ് ഷർട്ടിടാതെ ക്ഷേത്രത്തിൽ പ്രവേശിച്ചത്.
ശബരിമലയില്‍ തിരുവാഭരണം ചാര്‍ത്തി തിരുവാഭരണ ഘോഷയാത്ര മടങ്ങി വരുമ്പോള്‍ തിരുവാഭരണം വിഗ്രഹത്തില്‍ ചാര്‍ത്തുന്ന ക്ഷേത്രങ്ങളില്‍ ഒന്നു കൂടിയാണ് കക്കാട്ട് കോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം. രാവിലെ 9.30ഓടെയാണ് സംയുക്ത സമിതി പ്രവർത്തകരെത്തിയത്. ഷർട്ട് ധരിച്ച് ദർശനം നടത്തരുതെന്ന് അവിടെയുണ്ടായിരുന്ന മേൽശാന്തി പറഞ്ഞു. അത് തങ്ങളുടെ സ്വാതന്ത്ര്യമാണെന്നും സമാധാനപരമായി ആരാധന നടത്താൻ അനുവദിക്കണമെന്നും മറുപടി പറഞ്ഞു. മറ്റ് എതിർപ്പുകളൊന്നുമുണ്ടായില്ല. ശ്രീകോവിലിന് പ്രദക്ഷിണം വച്ച് തൊഴുത് മേൽശാന്തിയിൽ നിന്ന് പ്രസാദവും വാങ്ങിയാണ് ഇവർ മടങ്ങിയത്. ഈ സമയം മറ്റു ഭക്തരും ഇവിടെ ഉണ്ടായിരുന്നു. ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ ഉണ്ടായിരുന്നില്ല.
എല്ലാ ക്ഷേത്രങ്ങളിലും ഷർട്ട് ധരിച്ച് കയറാൻ അനുവദിക്കണമെന്ന് എസ്.എൻ.ഡി.പി യോഗവും ശിവഗിരി മഠവും അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഇരിങ്ങാലക്കുട കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ ബാലു എന്ന യുവാവിനെ ക്ഷേത്ര ജോലികളില്‍ നിന്ന് മാറ്റി നിര്‍ത്തി വിവേചനം കാട്ടിയ തന്ത്രിയുടെ പ്രവണതയ്ക്കെതിരെ തങ്ങള്‍ക്ക് പ്രതിഷേധം ഉണ്ടെന്നും ഈ വിഷയം ഉന്നയിച്ചു കൊണ്ടാണ് ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ചു കയറിയതെന്നും എസ്എൻഡിപി അംഗങ്ങള്‍ പറഞ്ഞു. റാന്നി താലൂക്കില്‍ ഉള്‍പ്പെടുന്ന ശബരിമല ക്ഷേത്രത്തില്‍ ഇതുവരെ പിന്നാക്കക്കാരനായ ഒരാളെ മേല്‍ശാന്തിയായി നിയമിച്ചിട്ടില്ല. അതിനെതിരെയും തങ്ങള്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. വരും കാലങ്ങളില്‍ മറ്റ് ശാഖകളെയും യുണിയനുകളെയും ഏകോപിപ്പിച്ചുകൊണ്ട് പ്രക്ഷോഭം ആരംഭിക്കുമെന്നും കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ നടന്ന വിവേചനമാണു ഇതിനു തുടക്കമായതെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ വിഷയത്തില്‍ സര്‍ക്കാരുമായി അഭിപ്രായ വ്യത്യാസമില്ലെന്നും ഷര്‍ട്ടിട്ട് കയറാന്‍ സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍, തന്ത്രിമാര്‍ ഇവരുമായാണ് തങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസം എന്നും അവര്‍ പ്രതികരിച്ചു
പ്രസിഡന്റ് പ്രമോദ് വാഴാംകുഴി, സെക്രട്ടറി എ.എൻ. വിദ്യാധരൻ, ശാഖ പ്രസിഡന്റുമാരായ വി.കെ. വാസുദേവൻ വയറൻമരുതി, വി.പ്രസാദ് കക്കാട്, സി.ജി.വിജയകുമാർ,വി.എൻ. മധു,ടി.ജി. പ്രമോദ്, സുകേഷ്, സുരേഷ് മുക്കം, യൂത്ത് മൂവ്മെന്റ് റാന്നി യൂണിയൻ പ്രസിഡന്റ് സൂരജ് വയറൻമരുതി, ദീപു കണ്ണന്നുമൺ, അജയ് എന്നിവർ നേതൃത്വം നൽകി. വിവിധ ശാഖകളിലെ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.
<BR>
TAGS : PATHANAMTHITTA | ENTERS TEMPLE WEARING SHIRTS
SUMMARY : Caste discrimination by Devaswom Board; SNDP enters temple in Pathanamthitta wearing shirt
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…