ബെംഗളൂരു: ജാതിവിവേചനം തടയാന്‍ കര്‍ണാടകയില്‍ രോഹിത് വെമുല നിയമം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് രാഹുൽ ഗാന്ധി കത്ത് നൽകി. ഡോ. ബി.ആർ. അംബേദ്കറും രോഹിത് വെമുലയും മറ്റ് ലക്ഷക്കണക്കിനുപേരും നേരിട്ട വിവേചനം ഇന്ത്യയിലെ ഒരുകുട്ടിക്കും ഇനിയുണ്ടാവാതിരിക്കാൻ കർണാടകസർക്കാർ രോഹിത് വെമുല നിയമം നടപ്പാക്കണമെന്നാണ് രാഹുൽഗാന്ധി കത്തിൽ ആവശ്യപ്പെട്ടത്. അംബേദ്കർ ജയന്തി ദിവസമാണ് രാഹുൽ ഗാന്ധി കത്ത് അയച്ചത്. കത്ത് സമൂഹമാധ്യമങ്ങളിൽ പങ്ക് വച്ച രാഹുൽ, നിയമം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
നിര്‍ദേശം സ്വീകരിച്ച കര്‍ണാടക സർക്കാർ നിയമനിർമാണത്തിനുള്ള നടപടികള്‍ ആരംഭിച്ചു. സാമൂഹികവും സാമ്പത്തികവും മതപരവുമായ അനീതികൾ നേരിടുന്നതിൽനിന്ന് വിദ്യാർഥികളെ സംരക്ഷിക്കുന്നതിനുള്ള നിയമമാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. ജാതി വിവേചനം പൂർണമായും തടയുക എന്ന് ലക്ഷ്യം വെച്ചാണ് ഈ നിയമം നിലവിൽ വരുന്നതെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എക്‌സിൽ പോസ്റ്റ് ചെയ്തു.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ ദളിത്, ആദിവാസി, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികളുടെ അവകാശസംരക്ഷണത്തിനായി രോഹിത് വെമുലയുടെ പേരിൽ പ്രത്യേക നിയമനിർമാണം നടത്തുമെന്ന് 2023-ലെ കോൺഗ്രസ് പ്ലീനറി സമ്മേളനം പ്രഖ്യാപിച്ചിരുന്നു.
രോഹിത് വെമുല, പായൽ തദ്‌വി, ദർശൻ സോളങ്കി തുടങ്ങിയ സമർഥരായ വിദ്യാർഥികൾ കൊല്ലപ്പെട്ടത് അംഗീകരിക്കാനാവില്ലെന്നും തൊട്ടുകൂടായ്മയുടെ വേദന ക്ലാസ്‌മുറികളിൽ നേരിടേണ്ടിവന്ന അംബേദ്കറുടെ അനുഭവവും രാഹുൽ കത്തിൽ വിവരിച്ചിട്ടുണ്ട്.
<br>
TAGS : RAHUL GANDHI | SIDDARAMIAH GOVERNMENT,
SUMMARY : Caste Discrimination: Siddaramaiah government to implement Vemula Act in Karnataka
ബെംഗളൂരു: മണ്ഡല- മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലനട ഇന്നുതുറക്കും. ഉച്ചയ്ക്ക് ഒന്നുമുതൽ സന്നിധാനത്തേക്ക് തീർത്ഥാടകരെ കടത്തിവിടും. മണ്ഡലപൂജയ്ക്കുശേഷം ഡിസംബർ 27ന് നടയടയ്ക്കും.…
ലഖ്നൗ: ഇന്ത്യയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച ഡോക്ടര്‍മാരായ രണ്ട് ബ്രിട്ടീഷ് പൗരന്മാർ ഉത്തര്‍ പ്രദേശില്‍ സുരക്ഷാസേനയുടെ പിടിയിലായി. ഹസന് അമ്മാന്…
ബെംഗളൂരു: ബെളഗാവി ഭൂതാരാമൻഹട്ടി കിട്ടൂർ റാണി ചിന്നമ്മ മൃഗശാലയിൽ 28 മാനുകളെ ചത്തനിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് വനം മന്ത്രി…
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 19-ാം തീയതി വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…
ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ അൽ ഫലാഹ് സർവകലാശാലയ്‌ക്കെതിരെ നടപടി. സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. വ്യാജരേഖ ചമയ്ക്കൽ, ക്രമക്കേടുകൾ…
തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തിരുമലയുടെ മരണത്തിൽ പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യാക്കുറിപ്പിൽ പേരെടുത്ത് പരാമർശിച്ചിട്ടുള്ള ബിജെപി…