ബെംഗളൂരു: കര്‍ണാടക സർക്കാർ നടത്തുന്ന ജാതിസർവേ ഈ മാസം 31 വരെ നീട്ടി. സെപ്റ്റംബർ 22-ന് ആരംഭിച്ച സർവേ ഒക്ടോബർ ഏഴുവരെ നടത്തുമെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാൽ വിവരശേഖരണം വൈകിയതോടെ ഒക്ടോബർ 18 വരെ നീട്ടുകയായിരുന്നു.
വരുന്ന മൂന്നുദിവസം ദീപാവലി അവധിയായതിനാൽ സർവേയുണ്ടായിരിക്കില്ല. വ്യാഴാഴ്ച സർവേ പുനരാരംഭിക്കും. ബെംഗളൂരുവിൽ 67 ശതമാനംവീടുകൾ പൂർത്തിയായിട്ടുണ്ട്.
SUMMARY: Caste survey extended till 31st