Categories: TECHNOLOGYTOP NEWS

ജാഗ്രത; ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ക്രോമിന്‍റെ ഡെസ്‌ക് ടോപ്പിനായുള്ള ഗൂഗിള്‍ ക്രോം വേര്‍ഷനില്‍ നിരവധി സുരക്ഷാ വീഴ്ച കണ്ടെത്തിയതായി കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം അറിയിച്ചു. സുരക്ഷയുടെ ഭാഗമായി ക്രോം ബ്രൗസറിന്റെ ലേറ്റസ്റ്റ് വേര്‍ഷനിലെ പുതിയ സെക്യൂരിറ്റി പാച്ച് (സംവിധാനം) ഉപയോഗിക്കാനും കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം നിര്‍ദേശിച്ചു.

ഡെസ്‌ക് ടോപ്പിനായുള്ള ഗൂഗിള്‍ ക്രോം വേര്‍ഷനിലാണ് നിരവധി സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയത്. ഈ സുരക്ഷാ പഴുത് അവസരമാക്കി ഹാക്കര്‍മാര്‍ ഉപയോക്താക്കളുടെ ഡാറ്റയിലേക്ക് ആക്സസ് ചെയ്യാന്‍ സാധ്യതയുണ്ട്. ഇതില്‍ പാസ്വേഡുകളും ബാങ്കിംഗ് വിശദാംശങ്ങളും മറ്റ് നിരവധി വ്യക്തിഗത വിവരങ്ങളും ഉള്‍പ്പെടാം. ഇത് സാമ്പത്തിക തട്ടിപ്പുകളിലേക്ക് നയിച്ചേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കീബോര്‍ഡില്‍ പരിധിക്ക് പുറത്തുള്ള മെമ്മറി ആക്‌സസ് അടക്കം വിവിധ കാരണങ്ങളാലാണ് സുരക്ഷാ വീഴ്ച ഉണ്ടായതെന്നും കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം അറിയിച്ചു. പ്രത്യേകമായി തയ്യാറാക്കിയ ഒരു വെബ് പേജ് സന്ദര്‍ശിക്കാന്‍ ഉപയോക്താവിനെ പ്രേരിപ്പിച്ച് ഈ സുരക്ഷാ വീഴ്ച മുതലാക്കാന്‍ സൈബര്‍ തട്ടിപ്പുകാര്‍ക്ക് സാധിച്ചേക്കാം. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വിന്‍ഡോസിന്റെയും മാക്കിന്റെയും 125.0.6422.141/.142ന് മുമ്പുള്ള ഗൂഗിള്‍ ക്രോം വേര്‍ഷനുകളിലാണ് സുരക്ഷാ വീഴ്ച കണ്ടെത്തിയത്. ലിനക്‌സിന്റെ 125.0.6422.141-ന് മുമ്പുള്ള ഗൂഗിള്‍ ക്രോം പതിപ്പിലും സുരക്ഷാ വീഴ്ച കണ്ടെത്തിയതായും കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം അറിയിച്ചു.

Savre Digital

Recent Posts

സിഡ്‌നിയിലെ ഭീകരാക്രമണം: മരണം 16 ആയി

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ഭീകരാക്രമണത്തിൽ മരണം 16 ആയി. 40 പേർക്ക് പരുക്കേറ്റു. ഇവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്.…

30 minutes ago

ക്രിസ്‌മസ്‌ പരീക്ഷയ്ക്ക്‌ ഇന്ന്‌ തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ അർധവാർഷിക (ക്രിസ്‌മസ്‌) പരീക്ഷക്ക്‌ ഇന്ന് മുതല്‍ തുടക്കമാകും. എൽപി വിഭാഗം പരീക്ഷകൾ 17നാണ്‌ ആരംഭിക്കുക. ഒന്നു മുതൽ…

1 hour ago

ക​ട​ന്ന​ൽ കു​ത്തേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു

ആലപ്പുഴ: പശുവിനു തീറ്റ നല്‍കുന്നതിനിടെ കടന്നല്‍ കുത്തേറ്റ വയോധിക മരിച്ചു. ആറാട്ടുപുഴ കള്ളിക്കാട് ശശിഭവനം വീട്ടില്‍ കനകമ്മ (79) ആണ്…

2 hours ago

ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ഉത്സവത്തിന് നാളെ കൊടിയേറും

ബെംഗളൂരു: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ മണ്ഡലപൂജയുടെ ഭാഗമായുള്ള ഉത്സവത്തിന് ചൊവ്വാഴ്ച കൊടിയേറ്റും. കൊടിയേറ്റുദിവസം ഏരിയ ഭക്തജനസമിതിയുടെ നേതൃത്വത്തിൽ വര്‍ണശബളമായ ഘോഷയാത്രയുണ്ടായിരിക്കും. 22-ന്…

2 hours ago

പുതുവർഷാഘോഷം: ബെംഗളൂരുവില്‍ സുരക്ഷ ശക്‌തമാക്കി

ബെംഗളൂരു: പുതുവർഷാഘോഷത്തിനു മുന്നോടിയായി ബെംഗളൂരുവില്‍ സുരക്ഷ നടപടികള്‍ ശക്‌തമാക്കി പോലീസ്. പാർട്ടികൾ, ഒത്തുചേരലുകൾ, രാത്രി ആഘോഷങ്ങൾ എന്നിവ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി…

2 hours ago

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷാമനൂർ ശിവശങ്കരപ്പ അന്തരിച്ചു

ബെംഗളൂരു: രാജ്യത്തെ ഏറ്റവും മുതിർന്ന എംഎല്‍എയും കോൺഗ്രസ് നേതാവുമായ ഷാമനൂർ ശിവശങ്കരപ്പ(94) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.…

3 hours ago