LATEST NEWS

രാജ്യത്തെ 40 മെഡിക്കൽ കോളജുകളിൽ സിബിഐ റെയ്ഡ്; 1300 കോടി രൂപയുടെ അഴിമതി നടന്നതായി കണ്ടെത്തി

ന്യൂഡൽഹി: രാജ്യത്തെ 40 സ്വകാര്യ മെഡിക്കൽ കോളേജുകളിൽ സിബിഐ റെയ്‌ഡ്‌. മെഡിക്കൽ കോളേജുകൾക്കും ഫാർമസി കോളജുകൾക്കും അംഗീകാരം നൽകുന്നതിൽ ക്രമക്കേട് നടന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. റെയ്ഡിൽ 50 ലക്ഷം രൂപയോളം പിടികൂടിയതായും വിവരം. റെയ്‌ഡിനെ തുടർന്ന്‌ നാഷണൽ മെഡിക്കൽ കമ്മീഷനിലെയും (എൻഎംസി) കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെയും 11 ഉദ്യോഗസ്ഥരുൾപ്പെടെ 36 പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

റെയ്‌ഡിൽ 1,300 കോടി രൂപയുടെ അഴിമതി നടന്നതായാണ്‌ സിബിഐയുടെ കണ്ടെത്തൽ. എൻഎംസിയിലേയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലേയും ഉദ്യോഗസ്ഥർ ചേർന്നുള്ള വൻ റാക്കറ്റ്‌ സ്വകാര്യ മെഡിക്കൽ കോളേജുകളെ സഹായിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ടെന്ന്‌ സിബിഐ അന്വേഷണത്തിൽ തെളിഞ്ഞു. ഉദ്യോഗസ്ഥർക്ക്‌ ഭീമമായ കൈക്കൂലി നൽകിക്കൊണ്ടാണ്‌ സ്വകാര്യ മെഡിക്കൽ കോളേജുകൾ അംഗീകാരം ലഭ്യമാക്കിയത്‌. രോഗികളുടെ എണ്ണത്തിൽ കൃത്രിമത്വം കാണിച്ചും വ്യാജ അധ്യാപകരെ വച്ചുമാണ്‌ കോളേജുകൾ അംഗീകാരം വാങ്ങിയത്‌. ഇങ്ങനെ അംഗീകാരം ലഭിച്ച കോളേജുകളിൽ പലതിലും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.

ഗുജറാത്തിലെ സ്വാമി നാരായൺ മെഡിക്കൽ കോളേജ്‌ മേധാവി സ്വാമി ഭഗവത്‌വത്സല്‌ദാസ്‌ജി, ഛത്തീസ്‌ഗഡിലെ രവിശങ്കൾ മഹാരാജ്‌ എന്നിവരുൾപ്പെടെ സിബിഐയുടെ അന്വോഷണ പരിധിയിൽ വരും.

മുതിർന്ന ഉദ്യോഗസ്ഥരുടെ രഹസ്യ അഭിപ്രായങ്ങൾ ഉൾപ്പെടെയുള്ള ആഭ്യന്തര മന്ത്രാലയ ഫയലുകളുടെ ഫോട്ടോയെടുത്ത് സ്വകാര്യ മൊബൈൽ ഉപകരണങ്ങൾ വഴി സ്വകാര്യ കോളജുകളിൽ പ്രവർത്തിക്കുന്ന ഇടനിലക്കാർക്ക് ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൈമാറിയതായും റിപ്പോർട്ടുകളുണ്ട്.
SUMMARY: CBI raids 40 medical colleges in the country; corruption worth Rs 1300 crore found

NEWS DESK

Recent Posts

ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പ്; മമ്മി സെഞ്ച്വറി സെക്രട്ടറി, സാന്ദ്രാ തോമസ് പരാജയപ്പെട്ടു

കൊച്ചി: ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പില്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച സാന്ദ്രാ തോമസിന് തോല്‍വി. സെക്രട്ടറിയായി മമ്മി സെഞ്ച്വറി തിരഞ്ഞെടുക്കപ്പെട്ടു. സാബു…

15 minutes ago

സൗദിയിലെ അല്‍കോബാറില്‍ ഇന്ത്യന്‍ യുവതി മൂന്ന് മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചു

അൽകോബാർ: സൗദിയുടെ കിഴക്കൻ പ്രവിശ്യയായ അൽകോബാറിൽ താമസസ്ഥലത്ത് ഇന്ത്യൻ യുവതി മൂന്ന് മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചു. തെലങ്കാന ഹൈദരാബാദ്…

23 minutes ago

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ലൈംഗിക ചൂഷണ ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു. സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി…

42 minutes ago

തട്ടിക്കൊണ്ടുപോകല്‍ കേസ്; നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ നടി ലക്ഷ്മ‌ി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. മുൻകൂർ ജാമ്യാപേക്ഷയിൽ ഓണം അവധിക്ക്…

50 minutes ago

സ്വകാര്യ ബസിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ട് ബൈക്കില്‍ ഇടിച്ചു; രണ്ടു മരണം

ബെംഗളൂരു: അമിതവേഗതയിൽ വന്ന സ്വകാര്യ ബസിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ട് ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേര്‍…

1 hour ago

താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗത പുനസ്ഥാപനം വൈകും

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ. നേരത്തെയുള്ള മണ്ണും കല്ലും നീക്കുന്നതിനിടെയാണ് മണ്ണ് ഇടിഞ്ഞത്. ഒൻപതാം വളവിലെ വ്യൂ പോയിന്റിലാണ്…

2 hours ago