LATEST NEWS

സി.ബി.എസ്.ഇ 10,12 പരീക്ഷാ തീയതികളിൽ മാറ്റം

ന്യൂഡൽഹി: 2026 മാർച്ച് 3 ന് നടത്താൻ നിശ്ചയിച്ചിരുന്ന 10, 12 ക്ലാസ് പരീക്ഷകൾ സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചതായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) അറിയിച്ചു. ബോർഡ് പുതുക്കിയ ഷെഡ്യൂൾ പുറത്തിറക്കി. സാ​ങ്കേതിക കാരണങ്ങളാണ് പരീക്ഷകൾ മാറ്റി​വെച്ചതെന്ന് അധികൃതർ വ്യക്തമാക്കി.10ാം ക്ലാസിലെ ടിബറ്റൻ, ജർമൻ, നാഷനൽ കേഡറ്റ് കോർപ്സ്, ഭോട്ടി, ബോഡോ, തങ്ഖുൽ, ജാപ്പനീസ്, ഭൂട്ടിയ, സ്പാനിഷ്, കശ്മീരി, മിസോ, ബഹാസ മലായു, എലമെന്റ്സ് ഓഫ് ബുക്ക് കീപ്പിങ് ആൻഡ് അക്കൗണ്ടൻസ് എന്നീ വിഷയങ്ങൾ ഇനി മാർച്ച് 11നാണ് നടക്കുക.

12ംാ ക്ലാസ് നിയമ പഠന പരീക്ഷ മാർച്ച് മൂന്നിനാണ് തീരുമാനിച്ചിരുന്നത്. അത് ഏപ്രിൽ 10​ലേക്ക് മാറ്റി. ഇതൊഴികെ മറ്റ് പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കും. സ്കൂളുകൾ അവരുടെ ഇന്റേണൽ തീയതി ഷീറ്റുകൾ ഇതനുസരിച്ച് അപ്ഡേറ്റ് ചെയ്യണം.

സി.ബി.എസ്.ഇ ബോർഡ് പരീക്ഷകൾ ഫെബ്രുവരി 17 ന് ആരംഭിക്കും. 10ാം ക്ലാസ് വിദ്യാർഥികൾക്ക് ആദ്യ ദിവസം മാത്തമാറ്റിക്സ് (സ്റ്റാൻഡേർഡ്, ബേസിക്) പരീക്ഷകളും പന്ത്രണ്ടാം ക്ലാസിന് ബയോടെക്നോളജി, എന്റർപ്രണർഷിപ്പ്, ഷോർട്ട്ഹാൻഡ് (ഇംഗ്ലീഷ്), ഷോർട്ട്ഹാൻഡ് (ഹിന്ദി) പരീക്ഷകളും നടക്കും.
SUMMARY: CBSE 10th, 12th exam dates changed

NEWS DESK

Recent Posts

മകരവിളക്ക്; പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസ്സുകള്‍ സജ്ജമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

പമ്പ: മകരവിളക്കിനോടനുബന്ധിച്ച്‌ പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു.…

6 minutes ago

ചിത്ര അയ്യരുടെ സഹോദരി ശാരദ ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു

ഓച്ചിറ: പ്രമുഖ കൃഷി ശാസ്ത്രജ്ഞരായ തഴവ കുതിരപ്പന്തി വെങ്ങാട്ടംപള്ളി മഠത്തില്‍ പരേതരായ ഡോ.ആര്‍ ഡി അയ്യരുടെയും ഡോ.രോഹിണി അയ്യരുടെ മകള്‍…

52 minutes ago

റെയില്‍വേ സ്റ്റേഷൻ പാര്‍ക്കിങ്ങിലെ തീപിടിത്തം; സ്റ്റേഷൻ മാസ്റ്റര്‍ക്ക് നോട്ടീസ് നല്‍കി

തൃശ്ശൂർ: തൃശ്ശൂർ റെയില്‍വേ സ്റ്റേഷന്റെ പാർക്കിംഗ് ഏരിയയിലുണ്ടായ തീപിടിത്തത്തില്‍ സ്റ്റേഷൻ മാസ്റ്റർക്ക് നോട്ടീസ് അയച്ച്‌ തൃശൂർ കോർപ്പറേഷൻ. തീപിടിത്തമുണ്ടായ പാർക്കിംഗ്…

1 hour ago

കെ-ടെറ്റ്: പുനഃപരിശോധന ഹര്‍ജി നല്‍കി കേരളം

തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും കെ- ടെറ്റ് യോഗ്യത ബാധകമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി…

2 hours ago

വാഗമണില്‍ കാട്ടുതീ ഭീതിപരത്തി

വാഗമണ്‍: വാഗമണ്‍ തവളപ്പാറ വടക്കേപുരട്ടില്‍ ജനവാസമേഖലയില്‍ കാട്ടുതീ ഭീതിപരത്തി. ഇന്ന് ഉച്ചയോടെയാണ് കൃഷിയിടത്തിന് തീപ്പിടിച്ചത്. മണിക്കൂറുകളോളം ആളിപ്പടര്‍ന്ന തീ പ്രദേശവാസികള്‍…

3 hours ago

വിമാനത്തിനുള്ളില്‍ പവര്‍ ബാങ്ക് ഉപയോഗിക്കുന്നതിന് വിലക്ക്

ഡൽഹി: വിമാനങ്ങളില്‍ പവർ ബാങ്ക് ഉപയോഗം നിരോധിച്ച്‌ ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ. വിമാനയാത്രയ്ക്കിടെ പവർ ബാങ്കുകള്‍ ഉപയോഗിച്ച്‌…

4 hours ago