LATEST NEWS

വിടിയുവിന് കീഴിലുള്ള കോളേജുകളിൽ സിസിടിവി ക്യാമറ നിർബന്ധമാക്കി

ബെംഗളൂരു: വിശ്വേശ്വരയ്യ സാങ്കേതിക സർവകലാശാലയുടെ(വിടിയു) കീഴിലുള്ള കോളേജുകളിൽ സിസിടിവി ക്യാമറ നിരീക്ഷണം നിർബന്ധമാക്കി. മയക്കുമരുന്ന് ഉപയോഗം, ലൈംഗികാതിക്രമം തുടങ്ങിയവ കാമ്പസുകളിൽ തടയുന്നതിന്റെ ഭാഗമായിട്ടാണ് തീരുമാനം. കോളേജ് ക്യാമ്പുകളിലെ എല്ലാ പ്രധാനയിടങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നാണ് വിടിയു രജിസ്ട്രാർ കോളേജുകൾക്ക് അയച്ച സർക്കുലറിൽ നിർദേശിക്കുന്നത്. കോളേജുകളിൽ ലഹരി ഉപയോഗം, റാഗിങ്, ലൈംഗികാതിക്രമം തുടങ്ങിയ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന് നടപടിയെടുക്കണമെന്ന് നേരത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരുന്നു.

സർക്കാർ, സ്വകാര്യ മേഖലകളിലായുള്ള 203 എൻജിനിയറിങ് കോളേജുകൾ വിടിയുവിന് കീഴിലാണ്. സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ ഒന്നും നേരത്തെ സിസിടിവി സംവിധാനവും ഉണ്ടായിരുന്നില്ല. സിസിടിവി സ്ഥാപിച്ചതോടെ ദൃശ്യങ്ങൾ പതിവായി നിരീക്ഷിച്ചുവരികയാണ്. കോളേജ് കാമ്പസിൽ ഏതെങ്കിലും വിദ്യാർഥി നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നപക്ഷം അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു വി.ടി.യു രജിസ്ട്രാർ (അഡ്മിനിസ്ട്രേഷൻ) ബെരംഗസ്വാമി പറഞ്ഞു.

സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിനൊപ്പം കോളേജുകളിൽ ബോധവത്കരണ പരിപാടികൾ നടത്തണമെന്നും സർവകലാശാല നിർദേശിച്ചിട്ടുണ്ട്. കാമ്പസിൽ ലഹരി വിരുദ്ധ ബോർഡുകൾ സ്ഥാപിക്കണമെന്നും സർക്കുലറിൽ പറയുന്നു.
SUMMARY: CCTV cameras made mandatory in colleges under VTU

NEWS DESK

Recent Posts

സ്വര്‍ണക്കള്ളക്കടത്തിന് സഹായം ചെയ്തു; കസ്റ്റംസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…

7 hours ago

കൊലപ്പെടുത്തി ഉപേക്ഷിച്ച നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി

ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…

7 hours ago

ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു

കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…

8 hours ago

എസ്‌സി‌ഒ ഉച്ചകോടി: പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ചൈന

ബെയ്ജിങ്: എസ്‌സി‌ഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…

8 hours ago

ഷവർമ കടകളിൽ പരിശോധന: 45 സ്ഥാപനങ്ങൾ പൂട്ടിച്ചു, പിടിച്ചെടുത്തതിൽ 60 കിലോഗ്രാം പഴകിയ മാംസവും

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…

9 hours ago

വോട്ടർ പട്ടിക ക്രമക്കേട് ആവർത്തിച്ച് ബെംഗളൂരുവില്‍ രാഹുലിന്റെ ‘വോട്ട് അധികാർ റാലി’

ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ​‘വോട്ട് അധികാർ…

10 hours ago