അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തിനു പിന്നാലെ ഓഫിസില്‍ പാർട്ടി നടത്തിയതിന് നാല് മുതിർന്ന ഉദ്യോഗസ്ഥരെ എയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പിരിച്ചു വിട്ടു. ആഘോഷത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നടപടി. എഐഎസ്‌എടിഎസിന്‍റെ ഗുരുഗ്രാമിലെ ഓഫിസിലായിരുന്നു പാർട്ടി.
വിമാനാപകടത്തിന്‍റെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളോട് കമ്പനി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു, ആഘോഷങ്ങള്‍ക്ക് അനുയോജ്യമായ സമയത്തല്ല നടത്തിയതെന്നും ഖേദം പ്രകടിപ്പിക്കുന്നതായും എഐഎസ്‌എടിഎസ് വക്താവ് അറിയിച്ചു. വീഡിയോയിലെ ഉദ്യോഗസ്ഥരുടെ പെരുമാറ്റം എയർ ഇന്ത്യയുടെ മൂല്യങ്ങളുമായി പെരുത്തപ്പെടുന്നില്ല.
പ്രൊഫഷണലിസം, ഉത്തരവാദിത്തം എന്നിവയോടുള്ള പ്രതിബദ്ധത ഞങ്ങള്‍ വീണ്ടും സ്ഥിരീകരിക്കുമ്പോൾ ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ ഉറച്ച അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വക്താവ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. നാല് മുതിർന്ന ഉദ്യോഗസ്ഥരോട് പോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മറ്റ് പലർക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
SUMMARY: Celebration after plane crash; Air India sacks four senior officials
ബെംഗളൂരു: ബാബാബുദാൻ ഗിരിയിലെ ദത്ത ജയന്തി പരിപാടി കണക്കിലെടുത്ത് ഡിസംബർ 1 മുതൽ നാല് ദിവസത്തേക്ക് ചിക്കമഗളൂർ താലൂക്കിലെ ചന്ദ്രദ്രോണ…
ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ നാല് വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി (30),…
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ നടുവില്‍ താവുകുന്നില്‍ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരു മരണം.…
ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്‌ക്ക് സമീപത്തുണ്ടായ ചാവേർ സ്‌ഫോടനവുമായിബന്ധപ്പെട്ട് നാല് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ മൂന്ന് പേർ ഡോക്ടർമാരും…
ആലപ്പുഴ: വ്യാജ നിയമന ഉത്തരവുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ…
തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് കർണാടക സർക്കാർ കത്തയച്ചു. മതിയായ സുരക്ഷയും ഗതാഗത…