LATEST NEWS

ജെഎസ്കെയ്ക്ക് പ്രദര്‍ശനാനുമതി നല്‍കി സെൻസര്‍ ബോര്‍ഡ്

കൊച്ചി: സുരേഷ് ഗോപി ചിത്രം ജെഎസ്കെ- ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദർശനാനുമതി നല്‍കി സെൻസർ ബോർഡ്. ചിത്രത്തിന്റെ റീ എഡിറ്റ് ചെയ്ത പതിപ്പ് സെൻസർ ബോർഡ് അംഗീകരിച്ചു. എട്ട് മാറ്റങ്ങളോടെയാണ് ചിത്രം തിയറ്ററുകളിലെത്തുക. റിലീസ് ഉടനെ ഉണ്ടാകുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു.

യു എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. കോടതിയില്‍ വിചാരണ നടക്കുന്ന ഭാഗത്ത് അനുപമ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പേരെടുത്ത് വിളിക്കുന്ന ഭാഗം മ്യൂട്ട് ചെയ്തിട്ടുണ്ട്. ജാനകി വി എന്ന് ചിത്രത്തിന്റെ സബ് ടൈറ്റിലും മാറ്റിയിട്ടുണ്ട്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് ഉപയോഗിക്കുന്നതിന് പകരം കഥാപാത്രത്തിന്റെ മുഴുവൻ പേരായ ജാനകി വിദ്യാധരൻ എന്നോ ജാനകി വി എന്നോ ഉപയോഗിക്കണം എന്നായിരുന്നു സെൻസർ ബോർഡ് നിർദേശിച്ചത്.

ജാനകിയുടെ പേര് ഉപയോഗിക്കുന്ന കോടതി രംഗത്തിലെ ഒരു സംഭാഷണം മാറ്റുകയോ മ്യൂട്ട് ചെയ്യുകയോ വേണമെന്നും സെൻസർ ബോർഡ് നിർദേശിച്ചിരുന്നു. ഇതിനെതിരെ ചിത്രത്തിന്റെ നിർമാതാക്കള്‍ കോടതിയെ സമീപിച്ചു. പീഡനത്തിരയായി ഗർഭിണിയായ യുവതിയെയാണ് അനുപമ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തിന് ജാനകി എന്ന പേര് നല്‍കിയതാണ് വിവാദമായത്.

SUMMARY: Censor Board gives screening permission to JSK

NEWS BUREAU

Recent Posts

ബസ് ജീവനക്കാര്‍ക്ക് പോലീസ് ക്ലിയറൻസ് നിര്‍ബന്ധം; ഹൈക്കോടതി

കൊച്ചി: ബസ് ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് നിർബന്ധമെന്ന് ഹൈക്കോടതി. സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് ബസ് ഉടമകള്‍ സമർപ്പിച്ച ഹർജികള്‍…

36 minutes ago

കനത്ത മഴ; ദക്ഷിണ കന്നഡ ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബെംഗളൂരു: കനത്ത മഴ തുടരുന്ന ദക്ഷിണ കന്നഡ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ കേന്ദ്ര റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ സുരക്ഷ മുൻ…

1 hour ago

കണ്ണൂരില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂർ: അലവിലില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. അലവില്‍ സ്വദേശികളായ പ്രേമരാജന്‍ (75), ഭാര്യ എ കെ ശ്രീലേഖ (69)…

1 hour ago

ആര്‍‌എസ്‌എസും ബിജെപിയും തമ്മില്‍ ഒരു തര്‍ക്കവുമില്ല, നല്ല ഏകോപനം; മോഹൻ ഭാഗവത്

ഡല്‍ഹി: ബിജെപിയുടെ വിഷയങ്ങളില്‍ ആർഎസ്‌എസ് ഇടപെടാറില്ലെന്ന് സർ സംഘചാലക് മോഹൻ ഭാഗവത്. ബിജെപി അധ്യക്ഷനെ തീരുമാനിക്കുന്നത് ആർഎസ്‌എസ് അല്ലെന്നു മോഹൻ…

2 hours ago

കനത്ത മഴ; 9 ഡാമുകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന ഒമ്പതുഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാ പിച്ചു. കക്കി, മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ഷോളയാർ, പെരിങ്ങൽകുത്ത്,…

3 hours ago

അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച കേസ്; ജഡ്ജിമാര്‍ ദൃശ്യങ്ങള്‍ കണ്ട് ബോധ്യപ്പെടണമെന്ന് ഹൈക്കോടതി

കൊച്ചി: അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച കേസുകളില്‍ വിചാരണക്കോടതി ജഡ്ജിമാര്‍ ദൃശ്യങ്ങള്‍ കണ്ട് ബോധ്യപ്പെടണമെന്ന് ഹൈക്കോടതി ഉത്തരവ്. തെളിവുകള്‍ നേരിട്ട് പരിശോധിച്ച്‌…

4 hours ago