ന്യൂഡൽഹി: രാജ്യത്തെ 16-ാമത് സെൻസസ് 2027ല്‍ രണ്ട് ഘട്ടങ്ങളിലായി പൂർത്തീകരിക്കുമെന്നും ജാതി സെൻസസ് കൂടി ഉള്‍പ്പെടുത്തിയാകും സെൻസസ് നടത്തുകയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 1931 ന് ശേഷം ആദ്യമായിട്ടാണ് രാജ്യത്ത് ജാതി കണക്കെടുപ്പ് നടത്തുന്നത്. 2011ന് ശേഷം ഇന്ത്യയില്‍ ആദ്യമായിട്ടാണ് സെൻസസ് നടത്തുന്നത്.
2026 ഒക്ടോബർ 1 നും 2027 മാർച്ച് 1 നും രണ്ട് ഘട്ടങ്ങളായി നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. ഹൗസ്‌ലിസ്റ്റിംഗ് ഓപ്പറേഷൻ (HLO) എന്നും അറിയപ്പെടുന്ന ആദ്യ ഘട്ടത്തില്‍, ആസ്തികള്‍, കുടുംബ വരുമാനം, ഭവന സാഹചര്യങ്ങള്‍, സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കും.
വരാനിരിക്കുന്ന സെൻസസ് ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സെൻസസ് ആയിരിക്കും. രണ്ടാം ഘട്ടമായ പോപ്പുലേഷൻ എന്യൂമറേഷനില്‍(PE) കുടുംബാംഗങ്ങളുടെ എണ്ണം, സാമൂഹിക-സാമ്പത്തിക, സാംസ്കാരിക, മറ്റ് വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കും.
ഇതാദ്യമായി, ജാതി കണക്കെടുപ്പും സെൻസസ് പ്രക്രിയയുടെ ഭാഗമാകും. പത്തു വർഷം കൂടുമ്പോഴാണ് രാജ്യത്ത് സെൻസസ് നടത്താറുള്ളത്. എന്നാല്‍ 2011നു ശേഷം ഇന്ത്യയില്‍ സെൻസസ് നടന്നിട്ടില്ല. 2021ല്‍ നടക്കേണ്ടിയിരുന്ന കണക്കെടുപ്പ് കോവിഡ് കാരണം മാറ്റിവയ്ക്കുകയായിരുന്നു.
SUMMARY : Census 2027; Central Government issues notification
കല്പറ്റ: മുത്തശ്ശിയുടെ വീട്ടിലേക്ക് പുറപ്പെട്ട ഗോത്ര ബാലികയെ തട്ടിക്കൊണ്ട് പോയി പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍. സംഭവത്തില്‍ തമിഴ്‌നാട് ദേവര്‍ഷോല…
ബെംഗളൂരു: നമ്മ മെട്രോ പാത തുമക്കൂരുവിലേക്ക് നീട്ടാനുള്ള നടപടിക്രമങ്ങളിലേക്ക് കടന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ (ബിഎംആര്‍സിഎല്‍). 59.6 കിലോമീറ്റർ…
ബെംഗളൂരു: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ ബെംഗളൂരുവിലെ ഐടി കമ്പനിയിൽ ഉയർന്നപദവിയിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥയ്ക്ക് 31.83 കോടി രൂപ നഷ്ടപ്പെട്ടതായി പരാതി.…
ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജയിലിൽ കഴിയുന്ന പ്രതിയും സി.പി.എം കുന്നോത്തുപറമ്പ് മുൻ ലോക്കൽ കമ്മിറ്റിയംഗവുമായ ജ്യോതിബാബുവിന് അടിയന്തരമായി ജാമ്യം അനുവദിക്കാൻ…
ബെംഗളൂരു: കൊപ്പാൾ ജില്ലയിലെ യെലബുറഗയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഹോംഗാർഡായി ജോലിചെയ്യുന്ന യുവതിയെയാണ് പീഡനത്തിന് ഇരയായത്. യുവതിയുടെ പരിചയക്കാരനായ ലക്ഷ്മണ,…
തിരുവനന്തപുരം: പുതുക്കിയ ക്ഷേമ പെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും. 2000 രൂപ ക്ഷേമപെൻഷനും 1600 രൂപ കുടിശികയും ചേർത്ത്…