Categories: LATEST NEWS

ഡീസലിന്റെ കയറ്റുമതി തീരുവ കൂട്ടി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഡീസലിന്റെ കയറ്റുമതി തീരുവയും എക്‌സൈസ് തീരുവയും വർധിപ്പിച്ചു. ഡീസൽ കയറ്റുമതിക്കുള്ള തീരുവ ലിറ്ററിന് 21.5 രൂപയിൽ നിന്ന് 55.5 രൂപയായാണ് കേന്ദ്രം ഉയർത്തിയത്. എന്നാൽ പെട്രോളിന്റെ കയറ്റുമതി തീരുവയിൽ മാറ്റമില്ല. ഹൈസ്പീഡ് ഡീസലിന്റെ സ്‌പെഷ്യൽ അഡീഷണൽ എക്‌സൈസ് തീരുവ ലിറ്ററിന് 24 രൂപയായി ഉയർത്തി. റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെസ് ലിറ്ററിന് 36 രൂപയായും നിശ്ചയിച്ചു.

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സഹചര്യത്തിനിടയിൽ താൽകാലിക വെടി നിർത്തൽ പ്രഖ്യാപിച്ചെങ്കിലും, ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില വർധിച്ച സാഹചര്യത്തിലാണ് കേന്ദ്ര സർക്കാറിന്റെ ഇത്തരമൊരു നടപടി. കഴിഞ്ഞ മാർച്ചിൽ എണ്ണക്കമ്പനികൾക്ക് ആശ്വാസമായി എക്സൈസ് തീരുവ വെട്ടിക്കുറച്ചിരുന്നുവെങ്കിലും, പുതിയ വിജ്ഞാപനത്തോടെ ഡീസലിന്റെ നികുതി ഭാരം വീണ്ടും വർധിച്ചിരിക്കുകയാണ്.
SUMMARY: Center increases export duty on diesel

NEWS DESK

Recent Posts

ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

പാലക്കാട്‌: ലൈംഗികാതിക്രമ പരാതിയില്‍ പാലക്കാട് നഗരസഭ കൗണ്‍സിലർ പ്രശോഭ സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ജോലി വാഗ്ദാനം ചെയ്ത്…

53 minutes ago

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ്. പവന് 1000 രൂപ താഴ്ന്ന് 1,13,080 രൂപയിലെത്തി. ഗ്രാമിന് 125 രൂപ കുറഞ്ഞ് 14,135…

2 hours ago

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസില്‍ നടൻ ബോബി കുര്യനെ പോലീസ് ചോദ്യം ചെയ്തു. രഞ്ജിത്തിനെ ഒളിവില്‍ പോകാൻ…

2 hours ago

ഇടുക്കിയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു

ഇടുക്കി: കഞ്ഞിക്കുഴി ചുരുളിപ്പതാല്‍ മൈക്കിള്‍ സിറ്റിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കല്ലുമാലിക്കല്‍ വീട്ടില്‍ പാപ്പച്ചന്റെ മകനായ രാജൻ (26) ആണ്…

3 hours ago

യുവജന ശാക്തീകരണ ക്യാംപ് നാളെ

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ കൂട്ടായ്മ ആന്റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും (അഫോയി) ഹോപ് സൊസൈറ്റിയും സംയുക്തമായി…

4 hours ago

വിഴിഞ്ഞത്തെ ആഗോള മാരിടൈം ഹബ്ബാക്കി മാറ്റും; നിർണായക തീരുമാനവുമായി കേന്ദ്രം

തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര മേഖലയിലെ തന്ത്രപ്രധാനമായ മാരിടൈം ഹബ്ബാക്കി വിഴിഞ്ഞം തുറമുഖത്തെ മാറ്റാനൊരുങ്ങി കേന്ദ്രം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള…

5 hours ago