LATEST NEWS

ആശമാരുടെ പ്രതിമാസ ഇന്‍സെന്റീവ് 3,500 ആയി വർധിപ്പിച്ച് കേന്ദ്രം

ന്യൂഡൽഹി: ആശാവര്‍ക്കര്‍മാരുടെ പ്രതിമാസ ഇന്‍സെന്റീവ് വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. നേരത്തെ 2,000 രൂപയായിരുന്നത് 3,500 രൂപയായാണ് വര്‍ധിപ്പിച്ചത്. ഇന്‍സെന്റീവ് കൂട്ടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ്‌റാവു ജാദവാണ് ലോക്‌സഭയെ ഇക്കാര്യമറിയിച്ചത്.

കഴിഞ്ഞ മാർച്ചിൽ ചേർന്ന മിഷൻ സ്റ്റിയറിങ് ഗ്രൂപ്പ് യോഗത്തിലാണ് തീരുമാനമെടുത്തത്. ഇൻസെന്റീവ് ലഭിക്കുന്നതിനുള്ള ഉപാധികളും പുനഃക്രമീകരിച്ചിട്ടുണ്ട്. 10 വർഷം സേവനമനുഷ്ഠിച്ചശേഷം പിരിഞ്ഞുപോകുന്നവർക്കുള്ള ആനുകൂല്യം കേന്ദ്രസർക്കാർ 20,000 രൂപയിൽനിന്ന് 50,000 രൂപയാക്കി വർധിപ്പിച്ചതായും മന്ത്രി അറിയിച്ചു.

ആശവർക്കർമാരുടെ മികവിന്റെ അടിസ്ഥാനത്തിൽ ആരോഗ്യമേഖലയിലെ വിവിധപദ്ധതികൾക്കായി പ്രത്യേക ഇൻസെന്റീവും നൽകുന്നുണ്ട്. ആയുഷ്മാൻ ആരോഗ്യമന്ദിർ പ്രകാരം പ്രതിമാസം 1000 രൂപയുടെ ഇൻസെന്റീവും യൂണിഫോം, തിരിച്ചറിയൽ കാർഡ്, സൈക്കിൾ, മൊബൈൽ, സിയുജി സിം, ആശാ ഡയറി ഡ്രഗ് കിറ്റ്, വിശ്രമമുറി എന്നീ സൗകര്യങ്ങളും ആശമാർക്ക് നൽകിവരുന്നുണ്ട്.

പ്രധാൻമന്ത്രി ജീവൻ ജ്യോതി ബീമാ യോജനയിൽ ഉൾപ്പെടുത്തി രണ്ടുലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ട്. അപകടത്തിൽ മരിക്കുന്നവർക്ക് രണ്ടുലക്ഷം രൂപയും അംഗവൈകല്യം വരുന്നവർക്ക് ഒരുലക്ഷം രൂപയും ഇൻഷുറൻസ് പരിരക്ഷനൽകി. പ്രധാൻമന്ത്രി ശ്രം യോഗി മൻധൻ പദ്ധതിപ്രകാരം പ്രതിമാസം 3000 രൂപയുടെ പെൻഷൻ പദ്ധതി നടപ്പാക്കി. ആശവർക്കർമാർക്കും ആശ്രിതർക്കുമായി പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജനപ്രകാരം അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
SUMMARY: Center increases monthly incentive for ASHAs to Rs 3,500

NEWS DESK

Recent Posts

അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ച സ്വകാര്യ വൃദ്ധസദനം അടച്ചുപൂട്ടി

കണ്ണൂർ: ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരം പുതുക്കാതെ, ശോച്യാവസ്ഥയിൽ പ്രവർത്തിച്ച അടച്ചുപൂട്ടി. കണ്ണൂർ സൗത്ത് ബസാറിലെ മെട്ടമ്മൽ റോഡിൽ പ്രവര്‍ത്തിച്ചിരുന്ന …

52 seconds ago

കല ബെംഗളൂരു വി.എസ് അനുസ്മരണം നാളെ

ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ കല വെല്‍ഫയര്‍ അസോസിയേഷന്‍ ബെംഗളൂരു സംഘടിപ്പിക്കുന്ന വി.എസ് അനുസ്മരണയോഗം നാളെ രാവിലെ…

12 minutes ago

മഴ ശക്തം: ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മിക്ക ജില്ലകളിലും ശക്തമായ മഴ തുടരുന്നു. നിലവില്‍ 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 5 ജില്ലകളില്‍ യെല്ലോ…

31 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: വടകര കാര്‍ത്തികപ്പള്ളി സ്വദേശി കെ.വി. ദാമോദരൻ നമ്പ്യാർ (87) ബെംഗളൂരുവില്‍ അന്തരിച്ചു. ആർമി ബേസ് വർക്ക്‌ഷോപ്പിൽ ഓഫീസ് സൂപ്രണ്ടായിരുന്നു.…

34 minutes ago

കേരളസമാജം നെലമംഗല മലയാളം മിഷൻ പ്രവേശനോത്സവം നാളെ

ബെംഗളൂരു: കേരളസമാജം നെലമംഗല നടത്തുന്ന മലയാളം മിഷൻ കണിക്കൊന്ന, സൂര്യകാന്തി ക്ലാസുകളുടെ പ്രവേശനോത്സവം 'അക്ഷരപ്പുലരി' നാളെ വൈകിട്ട് 3 മണി…

1 hour ago

14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; യുട്യൂബര്‍ ഷാലു കിംഗ് അറസ്റ്റില്‍

കോഴിക്കോട്: 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുട്യൂബര്‍ അറസ്റ്റില്‍. കാസറഗോഡ് ആരിക്കാടി സ്വദേശി മുഹമ്മദ് സാലിയാണ് (35) അറസ്റ്റിലായത്.…

1 hour ago