ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ ഇളവു പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം (2024) ഡിസംബര്‍ 31 വരെ അയല്‍ രാജ്യങ്ങളില്‍ നിന്ന് വന്ന മുസ്ലീം ഇതര വിഭാഗങ്ങള്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാമെന്നാണ് പുതിയ ഉത്തരവ്. 2014 ഡിസംബര്‍ 31ന് മുമ്പ് വന്നവര്‍ക്ക് ആയിരുന്നു നേരത്തെ പൗരത്വം നല്‍കിയിരുന്നത്.
പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് മതപരമായ പീഡനം മൂലം ഇന്ത്യയില്‍ അഭയം തേടിയ ഹിന്ദുക്കള്‍, സിഖുകാര്‍, ജൈനര്‍, ക്രിസ്ത്യന്‍ വിഭാഗക്കാര്‍ക്ക് 10 വര്‍ഷത്തെ കൂടി ഇളവു നല്‍കിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഇറക്കിയത്.
പൗരത്വ ഭേദഗതി നിയമം അനുസരിച്ച്, 2014 ഡിസംബര്‍ 31 നോ അതിന് മുമ്പോ ഇന്ത്യയില്‍ എത്തിയ രേഖകളില്ലാത്ത മുസ്ലീം ഇതര മതന്യൂനപക്ഷങ്ങള്‍ക്കാണ് ഇതുവരെ പൗരത്വത്തിന് അപേക്ഷിക്കാന്‍ സാധിച്ചിരുന്നത്. പുതിയ വിജ്ഞാപനത്തിലൂടെ ഈ കാലാവധി പത്ത് വര്‍ഷം കൂടി നീട്ടി. 2019-ല്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമപ്രകാരം, അയല്‍രാജ്യങ്ങളില്‍ മതപരമായ പീഡനം നേരിടുന്ന ആറ് ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ അനുമതി നല്‍കുന്നു.
SUMMARY: Center relaxes Citizenship Amendment Act; Those who arrived in India in December 2024 can also apply
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഇടുക്കിയിലും പാലക്കാടും മലപ്പുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. പ്രഫഷനൽ കോളജുകൾക്കും…
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചൊവ്വാഴ്ച ഉച്ചക്കുശേഷം ആറാം വളവിൽ വെച്ചാണ് സംഭവം. കാർ പൂർണമായും കത്തിനശിച്ചു.പുക…
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾകൂടി മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പോത്തൻകോട് സ്വദേശിയാണ്…
ബെംഗളൂരു: ബെമ ചാരിറ്റബിൾ സൊസൈറ്റി ഓണാഘോഷം 'പൊലിമ 2025' കൊത്തന്നൂർ സാം പാലസ്സിൽ നടന്നു. പ്രസിഡണ്ട് പവിത്രൻ. പി യുടെ…
തൊടുപുഴ: ശക്തമായ മഴയും കാറ്റുമുള്ളതിനാൽ ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. പ്രഫഷനൽ കോളജുകൾക്കും അവധി ബാധകമാണ്.…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന്റെ ടയര്‍ ഊരി തെറിച്ച് തൊട്ടടുത്ത ഓടയിലേക്ക് വീണു. തിരുവനന്തപുരം നെടുമങ്ങാട് - എട്ടാംകല്ലിലാണ്…