LATEST NEWS

കേന്ദ്ര ബജറ്റ്; ഏഴ് അതിവേഗ റെയിൽ ഇടനാഴികളില്‍ ഇടം നേടി കര്‍ണാടക, ബെംഗളൂരുവില്‍ നിന്നും ഹൈദരാബാദ്, ചെന്നൈ നഗരങ്ങളിലേക്ക് അതിവേഗ റെയിൽ

ബെംഗളൂരു:  രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഏഴ് പുതിയ അതിവേഗ റെയിൽ ഇടനാഴികള്‍ വികസിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പടിഞ്ഞാറൻ, തെക്കൻ, വടക്കൻ, കിഴക്കൻ മേഖലകളെ ഒരുമിപ്പിക്കാനും വ്യാവസായിക കേന്ദ്രങ്ങൾ, സാങ്കേതിക വിദ്യ കേന്ദ്രങ്ങൾ, തീർത്ഥാടന നഗരങ്ങൾ എന്നിവയെ വേഗതയേറിയതും കൂടുതൽ സംയോജിതവുമായ ശൃംഖലയിലേക്ക് കൊണ്ടുവരാനും ലക്ഷ്യമിടുന്ന പുതിയ അതിവേഗ റെയിൽ ഇടനാഴികളില്‍ ദക്ഷിണേന്ത്യയില്‍ നിന്നും കര്‍ണാടകയും തമിഴ്നാടും ഇടം നേടി. പൂണെ – മുംബൈ, പൂണെ – ഹൈദരാബാദ്, ഹൈദരാബാദ് -ബെംഗളൂരു, ബെംഗളൂരു – ചെന്നൈ, ഹൈദരാബാദ് – ചെന്നൈ, ഡൽഹി – വാരാണസി, വാരാണസി – സിലിഗുരി എന്നിവയാണ് ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ അതിവേഗ റെയിൽ ഇടനാഴികള്‍.

ഇന്ത്യയിൽ നിലവിൽ പ്രവർത്തനക്ഷമമായ അതിവേഗ അല്ലെങ്കിൽ ബുള്ളറ്റ് ട്രെയിൻ സർവീസുകളൊന്നുമില്ല. രാജ്യത്തെ ആദ്യത്തെ അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ ഇടനാഴി നിർമ്മാണത്തിലാണ്.

ചരക്ക് നീക്കം സുഗമമാക്കുന്നതിനായി കിഴക്കൻ മേഖലയിലെ ദൻകുനിയെയും പടിഞ്ഞാറൻ മേഖലയിലെ സൂറത്തിനെയും ബന്ധിപ്പിച്ചു കൊണ്ട് പുതിയ ഈസ്റ്റ് വെസ്റ്റ് ഫ്രൈറ്റ് കോറിഡോറും മന്ത്രി പ്രഖ്യാപിച്ചു. ഇതിനുപുറമെ രാജ്യത്തെ ഗതാഗത ചെലവ് കുറയ്ക്കുന്നതിനും മൾട്ടിമോഡൽ ട്രാൻസ്പോർട്ട് സംവിധാനം വികസിപ്പിക്കുന്നതിനുമായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 22 പുതിയ ദേശീയ ജലപാതകൾ പ്രവർത്തനസജ്ജമാക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ പറയുന്നു.

മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഒരു മണിക്കൂർ 26 മിനിറ്റായിരുന്നു ഇത്തവണ നിർമ്മല സീതാരാമൻ്റെ ബജറ്റ് അവതരണ പ്രസംഗം നീണ്ടു നിന്നത്.  ആദ്യമായാണ് പൊതുഅവധി ദിവസമായ ഞായറാഴ്ച്ച ബജറ്റ് അവതരിപ്പിക്കുന്നത്. നേരത്തെ രാഷ്ട്രപതി ഭവനിലെത്തി നിർമ്മല സീതാരാമൻ ദ്രൗപതി മുർമുവിനോട് ബജറ്റ് അവതരിപ്പിക്കാൻ അനുമതി തേടിയിരുന്നു. പിന്നാലെ കേന്ദ്ര മന്ത്രിസഭ യോഗം ചേർന്ന് കേന്ദ്ര ബജറ്റിന് അംഗീകാരം നൽകിയിരുന്നു.
SUMMARY: Central Budget; High-speed rail from Karnataka, Bengaluru to Hyderabad and Chennai cities gets place in seven high-speed rail corridors

NEWS DESK

Recent Posts

വീട് പൂട്ടി യാത്രപോകുകയാണോ? ‘പോൽ ആപ്പ്’ വഴി പോലീസിനെ അറിയിച്ചിട്ട്‌ പോകൂ

തിരുവനന്തപുരം: വീട് പൂട്ടി യാത്രപോകുന്ന കാര്യം പോലീസിനെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് സജ്ജം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ…

7 hours ago

ശബരിമല സ്വർണക്കൊള്ള: എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ എസ്ഐടി അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന…

8 hours ago

കേരളസമാജം യെലഹങ്ക സോണ്‍ പുതുവത്സരാഘോഷം

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ യെലഹങ്ക സോണ്‍ പുതുവത്സരാഘോഷം  യെലഹങ്ക കണ്‍ട്രീ ക്ലബ്ബില്‍ നടന്നു. കെഎന്‍ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥന്‍ ഉദ്ഘാടനം…

9 hours ago

ശബരിമലയിലെ നെയ്യ് തട്ടിപ്പ്: ദേവസ്വം ജീവനക്കാരൻ അറസ്റ്റില്‍

പത്തനംതിട്ട: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പന ക്രമക്കേടില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി സുനില്‍കുമാര്‍ പോറ്റിയാണ്…

10 hours ago

എയര്‍ഗണ്ണുമായി ആശുപത്രിയിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തി; പ്രതി പിടിയില്‍

പത്തനംതിട്ട: കുന്നന്താനത്ത് എയര്‍ ഗണ്ണുമായി രോഗി ആശുപത്രിയില്‍. കുന്നന്താനം സിഎച്ച്‌സിയില്‍ എത്തിയ രോഗി ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി. ലാബില്‍…

11 hours ago

ആകാശത്ത് വെച്ച്‌ എഞ്ചിന് തീപിടിച്ചു; ടര്‍ക്കിഷ് വിമാനം കൊല്‍ക്കത്തയില്‍ അടിയന്തരമായി ഇറക്കി

കൊല്‍ക്കത്ത: കാഠ്മണ്ഡുവില്‍ നിന്ന് ഇസ്താംബുളിലേക്ക് പറന്ന ടർക്കിഷ് എയർലൈൻസ് വിമാനം എൻജിനില്‍ തീപിടിച്ചതിനെ തുടർന്ന് കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ്…

11 hours ago