LATEST NEWS

സോഷ്യല്‍ മീഡിയയില്‍ കേന്ദ്ര നിയന്ത്രണം, കുറ്റകൃത്യകരമായ പോസ്റ്റുകള്‍ നീക്കം ചെയ്യും

ന്യൂഡല്‍ഹി: രാജ്യ വ്യാപകമായി സോഷ്യല്‍ മീഡിയക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി നിയമ ഭേദഗതി നിലവില്‍. ഇനി സ്ത്രീകള്‍ക്കും രാജ്യത്തിനും എതിരായ കുറ്റകരമായ പോസ്റ്റുകള്‍ ഇനി ഉപഭോക്താവിന്റെ അനീമതിയില്ലാതെ നീക്കം ചെയ്യും. 2000ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരം ഗസറ്റ് വിജ്ഞാപനമനുസരിച്ച്, മാറ്റങ്ങള്‍ നവംബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതിനായി കേന്ദ്ര തലത്തില്‍ ജോയിന്റ് സെക്രട്ടറി, പോലീസ് തലത്തില്‍ ഡി.ഐ.ജി റാങ്ക് ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തി.

അധിക സുരക്ഷാസംവിധാനങ്ങളുടെ ആവശ്യകത, നിയമവിരുദ്ധമായ ഉള്ളടക്കത്തിന്റെ കൃത്യമായ സ്‌പെസിഫിക്കേഷന്‍, ഉയര്‍ന്ന തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ഇടയ്ക്കിടെ അവലോകനം ചെയ്യല്‍ എന്നിവ കൃത്യമായി വിലയിരുത്തി അനാവശ്യമായ പോസ്റ്റുകള്‍ നീക്കം ചെയ്യും.

പുതിയ ചട്ടക്കൂട് അനുസരിച്ച്, ജോയിന്റ് സെക്രട്ടറി റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥനോ തത്തുല്യമായ ഡയറക്ടര്‍ തലത്തിലുള്ള ഉദ്യോഗസ്ഥനോ മാത്രമേ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലേക്ക് ഔപചാരിക നീക്കം ചെയ്യല്‍ അറിയിപ്പുകള്‍ അയയ്ക്കാന്‍ അധികാരമുള്ളൂ. പോലീസ് അധികാരികളുടെ കാര്യത്തില്‍, ഒരു ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലിനോ (ഡിഐജി) അല്ലെങ്കില്‍ അതിനു മുകളിലുള്ള, പ്രത്യേക അധികാരമുള്ള വ്യക്തിക്കോ മാത്രമേ അത്തരം ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ കഴിയൂ.

സബ് ഇന്‍സ്‌പെക്ടര്‍മാര്‍ അല്ലെങ്കില്‍ അസി. സബ് ഇന്‍സ്‌പെക്ടര്‍മാര്‍ പോലുള്ള ജൂനിയര്‍ ഓഫീസര്‍മാര്‍ക്ക് ഉള്ളടക്കം നീക്കം ചെയ്യുന്നതിനുള്ള ഉത്തരവുകള്‍ നല്‍കാന്‍ അനുമതിയുണ്ടായിരുന്ന മുന്‍ രീതിക്ക് പകരമായാണ് ഈ മാറ്റം. ഈ നീക്കം സര്‍ക്കാര്‍ നടപടികളെ നിയമപരമായ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുത്തുകയും നീക്കം ചെയ്യല്‍ അധികാരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുകയും ചെയ്യുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
SUMMARY: Central control on social media, criminal posts will be removed

WEB DESK

Recent Posts

ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം; മലിനീകരണത്തോത് 350ന് മുകളില്‍

ഡൽഹി: ഡല്‍ഹിയില്‍ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. മിക്ക മേഖലകളിലും മലിനീകരണത്തോത് 350ന് മുകളിലാണ്. മലിനീകരണം കുറയ്ക്കാൻ ക്ലൗഡ് സീഡിംഗ് പദ്ധതി…

35 minutes ago

ചിക്കബെല്ലാപുരയില്‍ വാഹനാപകടം; കാസറഗോഡ് സ്വദേശിനി മരിച്ചു

ബെംഗളുരു: ചിക്കബെല്ലാപുരയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവതി മരിച്ചു. കാസറഗോഡ് മധൂർ പട്ല സ്വദേശിനി ഫാത്തിമ ബീഗം…

1 hour ago

ഡോ. സുഷമ ശങ്കറിന് ‘ബാലദീപ്തി പുരസ്കാരം’

ബെംഗളൂരു: കന്നഡ - മലയാളം എഴുത്തുകാരിയും, വിവർത്തകയുമായ ഡോ. സുഷമ ശങ്കറിന് ബാലസാഹിത്യ മേഖലയിൽ അതുല്യമായ സേവനം അനുഷ്ഠിച്ചതിനുള്ള അംഗീകാരമായി ചിൽഡ്രൻസ്…

2 hours ago

കോഴിക്കോട് ചെറുവണ്ണൂരില്‍ കടകളില്‍ തീപിടുത്തം; രണ്ട് കടകള്‍ പൂര്‍ണമായും കത്തി നശിച്ചു

കോഴിക്കോട്: ചെറുവണ്ണൂരില്‍ കടകളില്‍ തീപിടുത്തം. രണ്ട് കടകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് തീപിടുത്തം ഉണ്ടായത്. പലചരക്ക്…

2 hours ago

പിജിയില്‍ മൂട്ടയ്ക്ക് തളിച്ച കീടനാശിനി ശ്വസിച്ച് വിദ്യാർഥി മരിച്ചു

ബെംഗളൂരു: നഗരത്തിലെ പേയിങ് ഗെസ്റ്റ് (പിജി) സ്ഥാപനത്തിലെ  മുറിയിൽ മൂട്ടയെ കൊല്ലാനായി തളിച്ച കീടനാശിനി ശ്വസിച്ചു വിദ്യാർഥി മരിച്ചു. ആന്ധ്ര…

2 hours ago

മുരാരി ബാബു ജയിലിലേക്ക്; റിമാന്‍ഡ് ചെയ്തു

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബുവിനെ റിമാന്‍ഡ് ചെയ്തു. 14…

3 hours ago